ഇന്ത്യയിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഘലയായ ജി-ടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഐടി മാജിക് 2013 അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.[]
നാല് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് കോഴ്‌സ്. 65 ശതമാനം ഫീസിളവോടുകൂടിയാണ് പരിശീലനം. കേരളത്തിലെ 230 ജി-ടെക് കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും.
കൊമേഴ്‌സ് ഗ്രൂപ്പുകാര്‍ക്കായി അക്കൗണ്ടന്‍സി കോഴ്‌സുകള്‍, എഞ്ജിനീയറിങ് സ്വപ്‌നം കാണുന്നവര്‍ക്കായി പ്രോഗ്രാമിങ്, ജൂനിയര്‍ എഞ്ചിനീയര്‍, അനിമേഷന്‍ മേഖലയിലെ മള്‍ട്ടി മീഡിയ, 3ഡി മാക്‌സ്, ബുദ്ധി വികാസത്തിനായുള്ള അബാക്കസ്, സ്റ്റുഡന്റ് ആക്‌സിലറേറ്റിങ് ലേര്‍ണിങ് ടെക്‌നിക്, കൈയ്യക്ഷരം മികച്ചതാക്കാനുള്ള പെന്‍ ക്രാഫ്റ്റ്, ഇംഗ്ലീഷ് ഭാഷാ സഹായി ജി-ഇംഗ്ലീഷ് എന്നിങ്ങനെ മുപ്പതിലധികം കോഴ്‌സുകളും ഐടി മാജിക്ക് 2013 ല്‍ ഒരുക്കിയിട്ടുണ്ട്.
ജി-ടെക് മഹോത്സവത്തില്‍ സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും നിരവധി ഗെയിമുകളും ഒന്നില്‍ കൂടുതല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഫീസിളവും ജി-ടെക് ഒരുക്കിയിട്ടുണ്ട്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ജി-ടെക് സര്‍ട്ടിഫിക്കറ്റിനൊപ്പം മൈക്രോസോഫ്റ്റ്, അഡോബി, കോറല്‍ തുടങ്ങി ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും നേടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ജി-ടെക് സെന്ററുമായി ബന്ധപ്പെടുക.