തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. നടന്നത് ഭരണത്തിന്റെ ഭാഗമായി മറ്റാളുകള്‍ ചെയ്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് മാന്യമായി പെരുമാറാന്‍ സി.പി.ഐ.എം തീരുമാനിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ തങ്ങളോടും നീതി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ശിവശങ്കര്‍ വഞ്ചകനാണ്. അദ്ദേഹത്തിന് തക്കതായ ശിക്ഷ ലഭിക്കും’
അറിയാതെ ചെയ്ത കുറ്റങ്ങള്‍ക്ക് ഭരണഘടനാപരമായി പിണറായിക്ക് ബാദ്ധ്യതയില്ലെന്നും ദുര്‍ഗന്ധം ശിവശങ്കര്‍ വരെ മാത്രമേ എത്തിയിട്ടുളളൂവെന്നും അദ്ദേഹം പറഞ്ഞു.
രാമായണ മാസമായിട്ടും പ്രതിപക്ഷം പിണറായിയെ വേട്ടയാടി. പ്രതിപക്ഷത്തിന് രാമായണമാസത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാനായില്ല.
രാക്ഷസീയ ഭാവങ്ങള്‍ ഒഴിവാക്കേണ്ട മാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ