| Sunday, 11th November 2018, 5:17 pm

മന്ത്രി ജി.സുധാകരന്റെ ഭാര്യ കേരളാ സര്‍വ്വകലാശാലയിലെ പദവി രാജിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്‍വ്വകലാശാലയിലെ പദവി രാജിവച്ചു. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി.

നിയമന വിവാദങ്ങളെ തുടര്‍ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്ന് ജൂബിലി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും ശുപാര്‍ശ പ്രകാരമല്ല തന്റെ നിയമനം നടന്നതെന്നും പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ജൂബിലി നവപ്രഭ പറഞ്ഞു.

ALSO READ: ഖനി മുതലാളി ജനാര്‍ദ്ദന റെഡ്ഢി അറസ്റ്റില്‍

തന്നെയും ജി.സുധാകരനേയും മനപ്പൂര്‍വ്വം ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു. തന്നെ കരുവാക്കിക്കൊണ്ട് അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല. കളങ്കം ഉള്ളവരുടെ പിന്നാലെ ആണ് മാധ്യമങ്ങള്‍ നീങ്ങേണ്ടത്, സത്യസന്ധരുടെ പിന്നാലെ അല്ല എന്നും അവര്‍ പ്രതികരിച്ചു.

സ്വന്തം ഭര്‍ത്താവിനോട് പോലും പറഞ്ഞിട്ടല്ല സര്‍വ്വകലാശാലയിലെ അഭിമുഖത്തിനെത്തിയത്. അമ്പത്തിരണ്ട് വര്‍ഷമായി സജീവമായി രാഷ്ട്രീയത്തിലുള്ള ജി.സുധാകരനെക്കുറിച്ച് ഇതുവരെ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടോ?.

മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും രാജി സ്വന്തം താത്പര്യപ്രകാരം മാത്രമാണെന്നും ജൂബിലി കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more