| Tuesday, 12th September 2017, 8:45 am

'ഹലോ മിനിസ്റ്റര്‍ സ്പീക്കിംഗ്'; റോഡ് കുളമായാണെങ്കില്‍ ഇനി നേരിട്ട് ജി.സുധാകരന്‍ മന്ത്രിയോട് പരാതി പറയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണോ? എങ്കില്‍ പരാതി ഇനി നേരിട്ട് മന്ത്രിയെ തന്നെ അറിയിക്കാം. പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തന്നെ ജനത്തിന് ഇനിമുതല്‍ നേരിട്ടുവിളിക്കാം. 18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ മന്ത്രിയെ വിളിക്കാന്‍ കഴിയും. അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്പതരമുതല്‍ രാത്രി ഏഴരവരെ മറ്റ് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാന്‍ സാധിക്കും.


Also Read: ഗീത ഗോപിനാഥില്‍ നിന്നും ഇതുവരേയും ഒരു ഉപദേശവും കിട്ടിയില്ല; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്നും തോമസ് ഐസക്ക്


പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും. പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കുകയും പിന്നീട് പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കുകയും ചെയ്യും. ഈ ഉദ്യോഗസ്ഥന്‍ പരാതി പരിഹരിച്ചശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കില്‍ കാരണവും അറിയിക്കും.

We use cookies to give you the best possible experience. Learn more