| Monday, 22nd May 2017, 9:36 am

സ്ത്രീകള്‍ കരച്ചില്‍ നിര്‍ത്തി കറിക്കത്തി എടുക്കണമെന്ന് മന്ത്രി ജി. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തുറവൂര്‍: സ്ത്രിപീഡനത്തെ ചെറുക്കാന്‍ സ്ത്രീകള്‍ കരച്ചില്‍ നിര്‍ത്തി കറിക്കത്തി എടുക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ അവയവം മുറിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കുന്നതായും ഇത്തരത്തില്‍ സ്ത്രികള്‍ പ്രതികരിച്ചാല്‍ പീഡനങ്ങള്‍ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അരൂര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുക ഉപയോഗിച്ചു കുത്തിയതോട്ടില്‍ നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. തട്ടിപ്പുകാരായ ചില സ്വാമിമാരുടെ സ്വഭാവത്തെ പറ്റി ഞാന്‍ നേരത്തെ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് എല്ലാവരും തന്നെ കുറ്റപ്പെടുത്തി. വനിതകള്‍ വിവിധ സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധപ്പെട്ട പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് രണ്ടു കുഞ്ഞുങ്ങളെ നഗ്നരാക്കി ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചു


എ.എം. അരീഫ് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ തന്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. വിനോദ്, ബി. രത്‌നമ്മ, എസ്.ടി. ശ്യാമളകുമാരി , അനിതാ സോമന്‍, പേമാരാജപ്പന്‍, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ പി.ആര്‍. മഞ്ജുഷ, വി.വി. അജിത്ത് കുമാര്‍, പി.പി. മധു, എന്‍. സജി, പി.ജി. സന്തോഷ്, പി.കെ. സാബു, ടി.പി. സതീശന്‍, പി.കെ. ഫസലുദിന്‍, എസ്. ദിലീപ് കുമാര്‍, സണ്ണി മണലേല്‍, നസീര്‍ പുന്നയ്ക്കല്‍, അര്‍. പത്മകുമാര്‍, ജോമോന്‍ കോട്ടുപ്പള്ളി, ജെ. രവീന്ദ്രന്‍, പി.എ. ഹാഷിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

We use cookies to give you the best possible experience. Learn more