തിരുവനന്തപുരം: ജി. സുധാകരന് ഘടകം നിശ്ചയിച്ച് സി.പി.ഐ.എം സെക്രട്ടറിയേറ്റ്. പ്രായപരിധി കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മേല്‍കമ്മിറ്റികളില്‍ നിന്ന് ജി. സുധാകരന്‍ ഒഴിവായിരുന്നു.
ആലപ്പുഴ ജില്ല ഡി.സി ബ്രാഞ്ചിലാണ് ഇനി സുധാകരന്‍ പ്രവര്‍ത്തിക്കുക. നേരത്തെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സുധാകരന്റെ ഘടകം സംബന്ധിച്ച തീരുമാനമെടുത്തത്.
സംസ്ഥാന കമ്മിറ്റിയില്‍ നിന്നാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സുധാകരന്‍ ഇറങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും സുധാകരന്‍ വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സി.പി.ഐ.എം ആലപ്പുഴ ജില്ല സെക്രട്ടറിക്ക് സുധാകരന്‍ കത്ത് നല്‍കിയിരുന്നു.
സുധാകരന് പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. മഹേന്ദ്രനെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി ഉള്‍പ്പെടുത്തിയിരുന്നു.
Content Highlights: G. Sudhakaran now on Branch Committee