ആലപ്പുഴ: അങ്ങേയറ്റം മോശമായ രാഷ്ട്രീയമാണ് ശബരിമലയിൽ ബി.ജെ.പി. പയറ്റുന്നതെന്നു മന്ത്രി ജി. സുധാകരൻ.ശബരിമലയെ ഇത്തരത്തിൽ നശിപ്പിക്കുന്നതിൽ നിന്നും പാർട്ടിക്ക് ഒറ്റ വോട്ട് പോലും കിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞു. അത്തരത്തിലുള്ള ആഗ്രഹങ്ങൾ ബി.ജെ.പി. വെച്ചുപുലർത്തേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read ശബരിമലയില്‍ സ്ത്രീപ്രവേശനം പ്രശ്‌നമല്ലെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ശ്രീധരന്‍പിള്ള
ശബരിമലയിൽ ഇതുവരെ കൈയേറ്റവും ആക്രമങ്ങളും നടത്താൻ ഒരു പാർട്ടിയും ധൈര്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് അവർ അനുഭവിക്കേണ്ടിവരും. അങ്ങനെയാണ് എന്റെ മനസ്സ് പറയുന്നത്. ശബരിമലയിൽ ഭക്തരെയല്ല പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അവിടെ ആക്രമണം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അത്തരത്തിലാണ് തന്റെ അറിവ്. അദ്ദേഹം പറഞ്ഞു. ശബരിമലയിലെ പൊലീസ് നടപടിയെക്കുറിച്ച് തനിക്ക് കൂടുതൽ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read ബി.ജെ.പിയ്‌ക്കെതിരായ മഹാസഖ്യത്തിന് എല്ലാ പ്രതിപക്ഷകക്ഷികളും നേതൃത്വം നല്‍കും: മമതാ ബാനര്‍ജി
ഭക്തർക്ക് വേണ്ടി കോടികളുടെ സംരക്ഷണമാണ് സർക്കാർ ഒരുക്കുന്നത്. അവരെ സംരക്ഷിക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നത്. ശബരിമലയിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിച്ചാൽ എല്ലാ കാര്യങ്ങളും വ്യക്തമാവും. രാഷ്ട്രീയക്കാരാണെങ്കിലും ശബരിമലയിൽ വിശ്വാസികളായാണ് എത്തേണ്ടത്.
രാഷ്ട്രീയം പറഞ്ഞുകൊണ്ട് ശബരിമലയിൽ പോകാൻ ശ്രമിക്കരുത്. രാഷ്ട്രീയപാർട്ടികൾക്ക് കൂത്താടാനുള്ള വേദിയല്ല ശബരിമല. അവിടെ സമരം നടത്താൻ ശ്രമിക്കരുത്. ശബരിമലയിൽ ബഹളവും കലാപവും ഉണ്ടാക്കിയാൽ അവരെ ഇനിയും കൊണ്ടുപോകും. മന്ത്രി ജി. സുധാകരൻ പറഞ്ഞു.