Advertisement
Kerala
പൂതന പരാമര്‍ശം കൊണ്ട് വോട്ട് പോയിട്ടില്ല; സിംപതി കൊണ്ടാണ് ഷാനി മോള്‍ ഉസ്മാന്‍ ജയിച്ചതെന്ന സി.പി.ഐ.എം നേതാക്കളുടെ വാദം തള്ളി ജി.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 25, 06:11 am
Friday, 25th October 2019, 11:41 am

ആലപ്പുഴ: സിംപതി കൊണ്ടാണ് ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചതെന്ന സി.പി.ഐ.എം നേതാക്കളുടെ വാദം തള്ളി ജി.സുധാകരന്‍. അരൂരിലെ തോല്‍വിക്ക് കാരണം പൂതന പാരാമര്‍ശമല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്വം തന്റെ മേല്‍ കെട്ടി വെക്കാനാണ് ശ്രമമെന്നും സുധാകരന്‍ ആരോപിച്ചു. തനിക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്തിരുന്ന് ചിലര്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് തെറ്റദ്ധരിപ്പിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതു മുന്നണി സ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ല. ഈ പ്രചാരണം കൊണ്ട് ഷാനിമോള്‍ ഉസ്മാന് നാലു വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും ജി.സുധാകരന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ ഷാനി മോളുടെ ഭൂരിപക്ഷം ഇതു പോരായിരുന്നു. നിരങ്ങിയാണ് ഷാനിമോള്‍ അരൂരില്‍ വിജയം നേടിയത്. സീറ്റ് നഷ്ടപ്പെട്ടതില്‍ ഖേദമുണ്ട്. അതിന്റെ കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.