| Monday, 3rd September 2018, 10:49 am

കുട്ടനാട്ടുകാര്‍ ഇത്രയും കാത്തിരിക്കേണ്ട കാര്യമില്ല; പണം നല്‍കേണ്ടവര്‍ അത് പരിശോധിക്കണം; തോമസ് ഐസകിനെ വേദിയിലിരുത്തി ജി. സുധാകരന്റെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നത് വൈകുന്നതില്‍ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. പമ്പിംഗ് തുടങ്ങാന്‍ കുട്ടനാട്ടുകാര്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോയെന്നും ഇവര്‍ക്ക് പണം നല്‍കേണ്ടവര്‍ അത് പരിശോധിക്കണമെന്നും ജി. സുധാകരന്‍ ആവശ്യപ്പെട്ടു.

ധനമന്ത്രി തോമസ് ഐസക് വേദിയിലിരിക്കെയായിരുന്നു സുധാകരന്റെ വിമര്‍ശനം. ജില്ലാ ഭരണകൂടം അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.


കൊല്ലത്ത് ഒഴിവാക്കിയ ശോഭായാത്രയുടെ പേരില്‍ രസീതടിച്ച് ആര്‍.എസ്.എസിന്റെ വന്‍ പണപ്പിരിവ്


പ്രളയം വിട്ടൊഴിയാത്ത കുട്ടനാട് വന്‍ തകര്‍ച്ചയുടെ വക്കിലാണ്. പാടശേഖരങ്ങളിലെ വെള്ളമൊഴുക്കിക്കളയാനുള്ള അടിയന്തര നടപടിയാണ് ഇവിടെ ആവശ്യം. അടുത്ത പുഞ്ചക്കൃഷി പോലും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് നിലവില്‍. പാടശേഖര സമിതികള്‍ക്ക് പമ്പിങ് സബ്‌സിഡിയായി ധനവകുപ്പ് അനുവദിച്ച 17 കോടി ഇതുവരെ അനുവദിച്ചിട്ടില്ല.

നാനൂറിലേറെ പാടശേഖരങ്ങളുണ്ട് കുട്ടനാട്ടില്‍. നൂറുമുതല്‍ ആയിരം ഏക്കര്‍ വരെയുള്ളവ. ഇവയിലെ മോട്ടോര്‍ തറകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. 1600 മോട്ടോറുകള്‍ അറ്റകുറ്റപ്പണി ചെയ്ത് ശരിയാക്കണം. ഒരേ സമയം എല്ലാ മോട്ടറുകളും പ്രവര്‍ത്തിച്ചാലേ വെള്ളമിറങ്ങൂ എന്ന അവസ്ഥയാണ്.

പാടശേഖരങ്ങളില്‍ മടവീണാല്‍ എസി റോഡിനെ വീണ്ടും വെള്ളക്കെട്ടിലാക്കും. മട കെട്ടാനടക്കം പാടശേഖരസമിതികള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടതുണ്ട്.

Video Stories

We use cookies to give you the best possible experience. Learn more