തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. തന്റെ ഭരണകാലത്ത് ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്കെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്.
കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു നല്ല കാര്യവും ചെയ്യാനില്ല. എന്നാലും ഇരിക്കത്തില്ല. മനുഷ്യനെ ഉപദ്രവിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഇത്രമാത്രം അധപതിച്ചുപോയോ, എവിടെയാണ് നില്‍ക്കുന്നതെന്ന് അറിയാന്‍ പാടില്ലേ?
ഞങ്ങള്‍ നിര്‍മിച്ച പാലത്തിലൂടെ കാറോടിച്ചുകൊണ്ട് പറയുകയാണ് ഇത് പാലമല്ലെന്ന്. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവന്‍ നഷ്ടപ്പെടും. ഒന്നും പറയാനില്ലെങ്കില്‍ വായടച്ച് വെറുതെ വീട്ടില്‍ പോയി ഇരിക്കണം. ഏഴ് മാസത്തിനകം പാലാരിവട്ടം പാലത്തിന്റെ പണി കഴിയുമെന്നും സുധാകരന്‍ പറഞ്ഞു. വെട്ടിക്കവല സദാനന്ദപുരം റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ബൈപ്പാസ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണ്. കെ.സി വേണുഗോപാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള എം.പിയല്ലെന്നും സുധാകരന്‍ പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാല്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. പാലം പണിത തനിക്ക് താന്‍ സ്വീകരണം സംഘടിപ്പിച്ചില്ല. തന്റെ പണം മുടക്കി താന്‍ എന്തിന് സ്വീകരണം സംഘടിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കുഴപ്പം നിറഞ്ഞ വകുപ്പായിരുന്നു പൊതുമരാമത്ത് വകുപ്പ്. അഴിമതിക്കാരായ കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് പത്തിരട്ടി വരെ ഉയര്‍ത്തിയ നിര്‍മ്മാണങ്ങളാണ് നടത്തിയതെന്നും സുധാകരന്‍ വിമര്‍ശിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക