തിരുവനന്തപുരം: കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ക്കെതിരെ പ്രസ്താവനയുമായി വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സമരം ചെയ്യുന്നത് കോണ്‍ഗ്രസുകാരാണെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ അനുകൂലിച്ച് വന്നതെന്നുമാണ് സുധാകരന്റെ ആരോപണം. സമരം ചെയ്യുന്നവര്‍ക്ക് ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും വയ്ക്കാനില്ലെന്നും വയല്‍ക്കിളികളുടെ സമരത്തെ പിന്തുണച്ച് വി.എം സുധീരന്‍ സമയം കളയരുതെന്നും മന്ത്രി പറഞ്ഞു.
വയല്‍ക്കിളികള്‍ക്കെതിരെ മുന്‍പും ജി.സുധാകരന്‍ പ്രസ്താവന ഇറക്കിയിരുന്നു. കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികള്‍ അല്ലെന്നും വയല്‍ കഴുകന്‍മാരാണെന്നുമാണ് സുധാകരന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ നിയമസഭയില്‍ പറഞ്ഞത്.
അതേസമയം, കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മാണത്തിനെതിരായ പ്രതിഷേധത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് വയല്‍ക്കിളികള്‍.
സുരേഷ് ഗോപി എം.പി, പി.സി ജോര്‍ജ്ജ് എം.എല്‍.എ തുടങ്ങിയവര്‍ ഇന്ന് കീഴാറ്റൂര്‍ സന്ദര്‍ശിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ച് കീഴാറ്റൂരില്‍ എത്തി. വലിയ പിന്തുണയാണ് മാര്‍ച്ചിന് ലഭിച്ചത്. തളിപ്പറമ്പില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വയല്‍ക്കിളികള്‍ “കേരളം കീഴാറ്റൂരിലേക്ക്” എന്ന മാര്‍ച്ച് സംഘടിപ്പിച്ചത്.
Read Also: കുന്നിടിച്ചും വയല്‍ നികത്തിയുമുള്ള വികസനമല്ല നാടിനാവശ്യം: വയല്‍ക്കിളികള്‍
നേരത്തെ കീഴാറ്റൂരില്‍ സി.പി.ഐ.എം കത്തിച്ച സമരപ്പന്തല്‍ വയല്‍ക്കിളികള്‍ വീണ്ടും നിര്‍മ്മിച്ചിരുന്നു.
കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ ഇന്ന് കീഴാറ്റൂര്‍ സന്ദര്‍ശിച്ചിരുന്നു. കീഴാറ്റൂരില്‍ ബദല്‍ സംവിധാനങ്ങളാണ് വേണ്ടതെന്നും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നും സുധീരന്‍ മാധ്യങ്ങളോട് പ്രതികരിച്ചു.
കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തിരുന്നു.
Read Also: വയല്‍ക്കിളികളുടെ മാര്‍ച്ചിന് വന്‍ ജനപിന്തുണ; മാര്‍ച്ച് കീഴാറ്റൂരില്‍, വീഡിയോ
സമരത്തില്‍ കോണ്‍ഗ്രസ് ഇത് വരെ നിലപാട് എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് മാത്രമേ പ്രഖ്യാപിക്കുകയുള്ളു സമരത്തിന് അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വസ്തുതകള്‍ പഠിക്കുന്നതിന് വേണ്ടിയാണ് സമര സ്ഥലം സന്ദര്‍ശിച്ചതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് സി.പി.ഐയും എ.ഐ.വൈ.എഫും പിന്തുണ അറിയിച്ചിരുന്നു.