Kerala
പൂതനകള്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂര്‍; വിവാദ പരാമര്‍ശവുമായി മന്ത്രി ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 04, 05:34 pm
Friday, 4th October 2019, 11:04 pm

ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി. സുധാകരന്‍. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്. അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടു വരിക.വീണ്ടും അരൂരില്‍ ഒരു ഇടതു എം.എല്‍.എ യാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡി.വൈ.എഫ്.ഐ നേതാവായ മനു സി. പുളിക്കല്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അരൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ സി.പി.എമ്മിന്റെ ഏക സിറ്റിംഗ് സീറ്റാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ