| Saturday, 5th October 2019, 1:11 pm

അന്ന് എ. വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ, ഇപ്പോള്‍ സുധാകരന്‍ ഷാനിമോള്‍ക്കെതിരെ; അരൂരില്‍ തെരഞ്ഞെടുപ്പ് വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന്‍ പൂതനയെന്ന് വിളിച്ചത് ഓര്‍മ്മപ്പെടുത്തുന്നത് എ. വിജയരാഘവന്‍ രമ്യ ഹരിദാസിനെ ആക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കവേയാണ് ജി. സുധാകരന്റെ ആക്ഷേപ പരാമര്‍ശം നടന്നത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്താണ് ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിനെ എല്‍.ഡി.എഫ് ചെയര്‍മാനായ എ. വിജയരാഘവന്‍ പൊന്നാനിയില്‍ വെച്ച് ആക്ഷേരിച്ചത്. സമാനസംഭവമാണ് അരൂരില്‍ ജി. സുധാകരനും നടത്തിയത്.

സംഭവം വിവാദമായതോടെ ജി. സുധാകരന്‍ തിരുത്തുമായി രംഗത്തെത്തി. ഷാനിമോള്‍ ഉസ്മാന്‍ സ്വന്തം സഹോദരിയെ പോലെയാണ് എന്നാണ് സുധാകരന്റെ തിരുത്ത്. മാധ്യമങ്ങള്‍ അടുക്കളയില്‍ കയറി അനാവശ്യ വാര്‍ത്തയുണ്ടാക്കുകയായിരുന്നു. ഷാനിമോളെ മോശം പറഞ്ഞിട്ടില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊന്നാനിയിലെ പ്രതികരണം വിവാദമായപ്പോള്‍ എ.വിജയരാഘവനും മാധ്യമങ്ങളെ ആയിരുന്നു കുറ്റപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുധാകരന്റെ പ്രസ്താവന അതീവ നിന്ദ്യവും നീചവുമാണെന്നാണ് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം, സ്ത്രീകളെ അപമാനിക്കുന്നതില്‍ പ്രതിഷേധവും ദു:ഖവും ഉണ്ട്. ഇതെല്ലാം ജനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more