കോഴിക്കോട്: വാളയാര്‍, മാവോയിസ്റ്റ് കൊല, യു.എ.പി.എ കേസ് പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷപ്രകടനം നടത്തി മന്ത്രി ജി സുധാകരന്‍. മാധ്യമങ്ങള്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് അരാജകത്വമാണ് സൃഷ്ടിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് ജി. സുധാകരന്റെ പ്രതികരണം.
മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിനെ അതിന് സമ്മതിക്കുന്നില്ല. രാവിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങവേ ചാനലുകാര്‍ തടഞ്ഞ്, രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനോട് എന്താണ് പ്രതികരണമെന്നാരാഞ്ഞു. അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി ഉണ്ടെന്ന് മറുപടി പറഞ്ഞു. നിരന്തരം ചോദ്യം ചോദിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.
ഇവരെ നിയന്ത്രിക്കാനും ശാസിക്കാനും ആളുവേണ്ടെ?. ഇവര്‍ക്ക് ഇങ്ങനെ ചോദിക്കാന്‍ എന്തധികാരമാണ്. രാവിലെ തന്നെ പെട്ടിയും തൂക്കി ഇറങ്ങുന്ന ഇവരെ നിയന്ത്രിക്കണമെന്നും സുധാകരന്‍ പറഞ്ഞു.