കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദീലിപിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരന്‍. താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാമെന്നും. താന്‍ ഒരു കാലത്തും അയാളുടെ സിനിമയെ ബഹുമാനിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു.
അയാളുടെ രീതി ശരിയല്ല. ഒരു നല്ല നടന്‍ പോലുമല്ലെന്നാണ് എന്റെ അഭിപ്രായം. ആണും പെണ്ണും കെട്ട വേഷമാണ് കൂടുതലും. ഇതെല്ലാം കണ്ട് കൈയടിച്ച ജനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കല്ലെറിയുന്നതും- മന്ത്രി പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
അതേസമയം മന്ത്രിയുടെ പ്രസ്താവന ഭിന്നലിംഗക്കാരെ അപമാനിക്കുന്നതാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
നേരത്തേ ലോകബാങ്ക് ടീം ലീഡര്‍ ഡോ: ബെര്‍ണാര്‍ഡ് അരിട്വയ്‌ക്കെതിരേ ജി.സുധാകരന്‍ “നീഗ്രോ” പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. എന്നാല്‍ പിന്നീടദ്ദേഹം ഇതില്‍ ക്ഷമാപണം നടത്തി രംഗത്തെത്തിയിരുന്നു.
നിയമസഭയില്‍ പല അംഗങ്ങളും പറഞ്ഞുകേട്ട ശീലത്തിലാണ് താന്‍ ആ പദം ഉപയോഗിച്ചതെന്നും അമേരിക്കയില്‍ ഈ വിശേഷണത്തിന് മോശം അര്‍ഥമാണുള്ളതെന്ന് വിദേശത്തെ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും പിന്നീട് മന്ത്രി പറഞ്ഞിരുന്നു.