| Saturday, 20th May 2017, 7:17 pm

'നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍'; തന്റെ പഴയ കവിത ഓര്‍മ്മിപ്പിച്ച് ജി. സുധാകരന്‍; ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്നും മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംകികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. പെണ്‍കുട്ടിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


In Case You Missed: ഇടത് സര്‍ക്കാരിന്റെ കാലത്ത് പൊലീസുകാര്‍ ദുല്‍ഖര്‍ സല്‍മാനെപ്പോലെ സുമുഖരായെന്ന് ചിന്താ ജെറോം


ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വരികയും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും വേണം. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ഈ സര്‍ക്കാര്‍ എല്ലാവിധ സംരക്ഷണവും നല്‍കും. ഇക്കാര്യത്തില്‍ കര്‍ശന നടപടിസ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ബംഗാളും പഞ്ചാബും കശ്മീരും ഇന്ത്യയില്‍ തുടരാന്‍കാരണം ആര്‍.എസ്.എസ്’; വന്ദേമാതരം മറക്കാത്തതിനു കാരണവും ആര്‍.എസ്.എസ്സെന്ന് യോഗി ആദിത്യനാഥ് നിയമസഭയില്‍


ഇപ്പോള്‍ വന്ന വാര്‍ത്തയിലെ വിഷയം മുന്‍നിര്‍ത്തി മുന്ന് വര്‍ഷം മുന്‍പ് താന്‍ എഴുതിയ “നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍” എന്ന കവിത കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഹരിതം ബുക്ക്‌സ് പുറത്തിറക്കിയ “കാളിയും കല്‍ക്കിയും” എന്ന കവിതാ സമാഹാരത്തിലും ഈ കവിത ഉള്‍പ്പെടുത്തിയിരുന്നു.


Don”t Miss: സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി സുരക്ഷിതയായിരിക്കും; ഇന്ത്യന്‍ ശിക്ഷാനിയമം അവളെ സംരക്ഷിക്കുന്നത് ഇങ്ങനെ 


എന്നാല്‍ ഈ കവിത പുറത്തിറങ്ങിയപ്പോള്‍തനിക്കെതിരെ നിരവധി മാന്യന്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇത് കവിതയാണോയെന്ന് വരെ പരിഹാസമുണ്ടായി. എന്നാല്‍ ഇത് കവിത മാത്രമല്ല, ജീവിതവുമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജി. സുധാകരന്റെ കവിത വായിക്കാം:

നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍

എന്തേ മുറിച്ചില്ലവന്റെ ലിംഗം
നീചവ്യൂഹങ്ങള്‍ നീട്ടിയ ലിംഗം!
കത്തിയില്ലേ കഠാരയില്ലേ
വെട്ടരിവാളുകളില്ലേ?
മീന്‍മുറിക്കും കത്തികിട്ടിയില്ലേ
കരിക്കാടി തിളച്ച കലങ്ങളില്ലേ?
ഇല്ലായിരിയ്ക്കുമോ
ഉണ്ടായിരിയ്ക്കുമോ
ഒന്നു തീര്‍ച്ച! ഇനി ഒന്നു തീര്‍ച്ച!
ഉണ്ട് നിനക്കുണ്ട് ദംഷ്ട്ര!
പല്ലും നഖങ്ങളും!
കോമളം പല്ലുകള്‍
കൂര്‍ത്തമനോഹര കൊച്ചരിപ്പല്ലുകള്‍!
വാളിന്റെ മൂര്‍ച്ച; മുല്ലപ്പൂവിന്റെ വെണ്‍മയും

രണ്ട്

എന്തേ കടിച്ചുമുറിച്ചുപറിച്ചില്ല
എന്തേ കടിച്ചുകുടഞ്ഞില്ല ലിംഗത്തെ!
നീചകുലങ്ങള്‍തന്‍ ലിംഗങ്ങള്‍!
ഓര്‍മ്മയില്ലേ നരസിംഹത്തിനെ!
കുടല്‍മാല പിളര്‍ത്തന്നവന്‍!
നെഞ്ചകം കീറിരുധിരം
കുടിച്ചൊരാ ദിവ്യസത്വത്തിനെ!

മൂന്ന്

ലിംഗമില്ലാത്ത പുരുഷന്‍
പുഛമില്ലാത്ത വാനരനല്ലയോ!
ലിംഗമില്ലാത്ത വെറിയന്‍
നാരീലിംഗം കൊതിക്കും ഞരമ്പുരോഗി
ജീവനെടുക്കും അവന്‍ സ്വയം
നിന്നയോ ധീരയില്‍ധീരയായ്
ലോകം പുകഴ്ത്തിടും!

നാല്

ലിംഗം മുറിച്ചു പ്രതികാരമാളുക!
ലിംഗമില്ലാത്ത നരാധമന്‍മാരുടെ
സംഘം തളരട്ടെ!
മാനവേലാകം മനശാസ്ത്ര ശാലയില്‍
നീചസംഘത്തെ ചികിത്സിച്ചിട്ടിനി!

അഞ്ച്

ലിംഗമില്ലാത്തവന്‍
ജീവിച്ചുനാറട്ടെ!
ലിംഗംമുറിക്കുന്ന പെണ്ണുങ്ങള്‍ വാഴുവിന്‍

Latest Stories

We use cookies to give you the best possible experience. Learn more