|

രാമനേക്കാള്‍ മാന്യനാണ് രാവണന്‍; സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്നും ജി സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ജില്ലാതല പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് രാമനേക്കാല്‍ മാന്യനായിരുന്നു രാവണനെന്ന സുധാകരന്റെ പരാമര്‍ശം. തിരുവനന്തപുരത്തെ സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


Also read ‘ഞങ്ങളെ ഇല്ലാതാക്കാനാണെങ്കില്‍ നമുക്ക് നേര്‍ക്കു നേര്‍ ഇരിക്കാം, ഒപ്പം ലൈവ് ക്യാമറയും’; നരേന്ദ്രമോദിയോട് എന്‍.ഡി.ടി.വി അവതാരകന്‍ രവീഷ് കുമാര്‍


“പുഷ്പകവിമാനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്. ലങ്കയില്‍ അശോകവനികയില്‍ സംരക്ഷിതയായിരുത്തി. ഒരിക്കലും ശരീരത്തു തൊട്ടില്ല. ഇപ്പോഴുള്ള ശ്രീരാമന്മാര്‍ ഇതൊക്കെ അറിയണം.” അദ്ദേഹം പറഞ്ഞു.

സന്ന്യാസിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍ണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പെണ്‍കുട്ടികള്‍ക്ക് ധൈര്യം വേണമെന്ന് പറഞ്ഞുനടക്കുന്ന മഹിളാ സംഘടനകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. മകള്‍ക്കെതിരേ സാക്ഷിപറയുന്ന അമ്മമാര്‍ ഉണ്ടാവരുത്. തിരുവനന്തപുരത്തെ അമ്മ കാണിച്ചത് ശരിയാണോ? പ്രായപൂര്‍ത്തിയായ മകളുള്ളതോര്‍ക്കാതെ സന്ന്യാസിയെ വീട്ടില്‍ കയറ്റി പാലും പഴവും കൊടുത്തുറക്കി. ഇതു ശരിയാണോ?” അദ്ദേഹം ചോദിച്ചു.


Dont miss അറബ് രാഷ്ട്രങ്ങളുടെ ഉപരോധം ഖത്തറിനെ ബാധിക്കുന്നത് ഇങ്ങനെ


Latest Stories