| Monday, 25th June 2018, 9:00 am

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; മുഖ്യമന്ത്രിയെന്നത് ഭരണഘടന പദവിയാണ്; പീയുഷ് ഗോയലിനെതിരെ വിമര്‍ശനവുമായി ജി. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍. കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി സംബന്ധിച്ച വിഷയത്തില്‍ ഗോയലിന്റെ മറുപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പഴമൊഴിക്ക് സമാനമാണ് ഗോയലിന്റെ മറുപടി. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയേയും പോലെ ഭരണഘടനാപദവി തന്നെയാണ് മുഖ്യമന്ത്രിയും. ആ പദവിയ്ക്ക് അപമാനകരമാണ് റെയില്‍വേ മന്ത്രിയുടെ ആകാശത്ത് കൂടിയാണോ കേരള ട്രെയിന്‍ ഓടിക്കേണ്ടത് എന്ന പ്രസ്താവന എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയോട് ഇത്തരം വാക്കുകള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോയലിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി സുധാകരന്‍ അറിയിച്ചു.


ALSO READ: എ.ഐ.സി.സി സെക്രട്ടറിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍; വി.എം സുധീരന്‌ മറുപടിയുമായി കെ.ശ്രീനിവാസന്‍


കേരളത്തിന്റെ തെക്ക് വടക്കായി രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ നിര്‍മിച്ച് അതിവേഗ ട്രെയിന്‍ ഓടിക്കാമെന്ന കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം പ്രായോഗികമല്ല. നിലവിലുള്ള പാതയുടെ രണ്ട് വശങ്ങളില്‍ പുതിയ ലൈനുകള്‍ നിര്‍മിക്കുന്നതാണ് എന്ന് കേരളം അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഭൂമി ലാഭവും ധനലാഭവും സമയലാഭവും കേന്ദ്ര – സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകും. ഈ കാര്യം മുഖ്യമന്ത്രി വ്യക്തമായ രൂപത്തില്‍ പിയുഷ് ഗോയലിനെ അറിയിച്ചിട്ടുള്ളതാണ് എന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ട് ഒന്നുമായിട്ടില്ല.

അത് ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രമന്ത്രിയ്ക്ക് ഉണ്ടെന്നും പിണറായി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയായിരുന്നു ദല്‍ഹിയില്‍ മുഖ്യമന്ത്രി.

തൊട്ടുപിന്നാലെ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കരുത് എന്നാവശ്യപ്പെട്ട് കേരളാ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ റെയിവേ മന്ത്രി പിയൂഷ് ഗോയലിനെ കണ്ടത്.


ALSO READ: നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു


ആവശ്യവുമായി വി.എസ് നേരിട്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പിയൂഷ് ഗോയല്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന ഉറപ്പും വി.എസിന് നല്‍കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിക്കാനും കേന്ദ്ര റെയില്‍വേ മന്ത്രി മറന്നില്ല.

ആവശ്യവുമായി വി.എസ് നേരിട്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പിയൂഷ് ഗോയല്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന ഉറപ്പും വി.എസിന് നല്‍കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിക്കാനും കേന്ദ്ര റെയില്‍വേ മന്ത്രി മറന്നില്ല.

കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമേ ഫാക്ടറി സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. പദ്ധതിയുമായി മുഖ്യമന്ത്രി സഹകരിക്കുന്നില്ലെന്നും പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി. ഹരിയാനയിലും, ഉത്തര്‍പ്രദേശിനും കോച്ച് ഫാക്ടറിയാവാം, പക്ഷേ കേരളത്തിന് വേണ്ട എന്നതാണ് കേന്ദ്ര നിലപാട് എന്ന പിണറായി വിജയന്റെ പ്രസ്താവനയെ കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി പ്രഖ്യാപിച്ചത്. ഇത്രകാലമായിട്ടും പദ്ധതി നടപ്പാക്കാത്തതിലുള്ള ആശങ്ക വി.എസ് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.


ALSO READ: എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സല്ല മന്ത്രിപദം; പീയുഷ് ഗോയലിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍


കഴിഞ്ഞ ദിവസം എം.ബി. രാജേഷ് എം.പി. കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം നല്‍കിയ കത്തിനുള്ള മറുപടിയിലാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കോച്ച് ഫാക്ടറി കേരളത്തിനുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്.

പദ്ധതിക്കായി കേരളം 439 ഏക്കര്‍ ഏറ്റെടുത്തിരുന്നതാണ്. 2012 ലാണ് പാലക്കാട് കോച്ച് ഫാക്ടറി ഉദ്ഘാടനം നടന്നത്. അതേസമയം കേന്ദ്രത്തിന്റെ നയത്തിനെതിരെ ഇടതുപക്ഷ എം.പിമാര്‍ ദല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more