| Saturday, 27th October 2018, 9:28 pm

ജി. രാമന്‍ നായര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; പാര്‍ട്ടി പ്രവേശന പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ജി രാമന്‍ നായര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മുമ്പ് ബി.ജെ.പിയില്‍ ചേരുമെന്ന് ജി.രാമന്‍നായര്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി പ്രവേശന പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ പത്തനംതിട്ടയില്‍ ബി.ജെ.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് രാമന്‍ നായരായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടാണ് ശരിയെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതിയംഗവുമായിരുന്ന ജി. രാമന്‍ നായര്‍ പറഞ്ഞിരുന്നു.

Also Read വെല്ലുവിളിയും വീരവാദവുമൊക്കെ കൈയിലിരിക്കട്ടെ; സുപ്രീം കോടതിക്കും മീതെയാണെന്ന ഭാവമൊന്നും കേരളത്തോട് വേണ്ട; അമിത് ഷാക്ക് മറുപടിയുമായി തോമസ് ഐസക്

ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ എന്നെ സ്വാഗതം ചെയ്യുന്ന ആളുകളാണെന്നും രാമന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഈ കാര്യത്തില്‍ തന്നെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറായില്ലെങ്കില്‍ അവിടേക്ക് പോകാതെ മറ്റ് വഴിയില്ലെന്നും രാമന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നെ സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. പാര്‍ട്ടി ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്ന നിലയ്ക്ക് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തതിന് ഇത്രയും വലിയ നടപടി എടുക്കേണ്ടിയിരുന്നില്ലെന്നും ജി രാമന്‍ നായര്‍ പറഞ്ഞിരുന്നു.

Doolnews Video

We use cookies to give you the best possible experience. Learn more