| Sunday, 9th June 2013, 2:19 pm

'ഉബ്ലാങ്കണ്ടി' വര്‍ത്തമാനം പറയുന്നവരെ പ്രകോപിപ്പിക്കുന്ന പച്ചബ്ലൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ത്തമാനകാലത്തെ രാഷ്ട്രീയവും സംസ്‌കാരവും ചരിത്രവുമാണ് ഈ കുറിപ്പുകളുടെ ആശയലോകം. നവീകരിക്കുകയും നമ്മളറിയുകയും അറിഞ്ഞുകൊണ്ടുതന്നെ അവഗണിക്കുകയും ചെയ്യുന്ന ഒരുപാട് സമസ്യകളാണ് ഈ കുറിപ്പുകളിലൂടെ നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത്. ജി.പി രാമചന്ദ്രന്റെ പച്ചബ്ലൗസ് എന്ന പുസ്തകത്തിന് കെ.ഇ.എന്‍ എഴുതിയ അവതാരിക.


ബുക്‌ന്യൂസ് /കെ.ഇ.എന്‍

പുസ്തകം: പച്ചബ്ലൗസ്

എഴുത്തുകാരന്‍ :  ജി.പി രാമചന്ദ്രന്‍
വിഭാഗം:ഉപന്യാസങ്ങള്‍
പേജ്: 170
വില: 130 രൂപ
പ്രസാധകര്‍: പ്രോഗ്രസ് ബുക്‌സ്, കോഴിക്കോട്.


ജി പി “വലതുപക്ഷ” വിമര്‍ശനത്തോടൊപ്പം ഇടതുപക്ഷത്തുറച്ചു നില്‍ക്കുന്നവരുടെ വലതുപക്ഷവ്യതിയാനങ്ങളെയും വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഇ പി രാജഗോപാലന്‍, ഡോ. സുനില്‍ പി ഇളയിടം, ഡോ. ആസാദ്, ആര്യാടന്‍ ഷൗക്കത്ത്, ഇന്ദുമേനോന്‍ തുടങ്ങി വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധേയമായ സാംസ്‌കാരിക ഇടപെടല്‍ നിര്‍വ്വഹിക്കുന്നവരുടെ മൃദുഹിന്ദുത്വ നിലപാടുകളെയാണ് ജി പി സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുന്നത്.[]

“ഒളിച്ചുകടത്തുക” തുടങ്ങിയ പദങ്ങളുടെ പിറകില്‍ സ്വയം ഒളിച്ചുകൊണ്ടോ, “മുഖ്യാധാരാ മാധ്യമങ്ങള്‍” ഉല്പാദിപ്പിക്കുന്ന ആശയപരിസരങ്ങളില്‍ ആവേശപൂര്‍വ്വം പങ്കെടുത്തുകൊണ്ടോ, ഇടതുപക്ഷ നൈതികതയെത്തന്നെ ശിഥിലമാക്കും വിധം അതിഭാവുകത്വമാര്‍ന്നോ അല്ല, ജി പി സ്വന്തം വിമര്‍ശനം വികസിപ്പിക്കുന്നത്. ഐക്യത്തിന്നകത്ത് ആരോഗ്യകരമായ ഒരു ആശയസമരം എങ്ങിനെ വികസിപ്പിക്കാന്‍ കഴിയും എന്ന് സര്‍വ്വര്‍ക്കും ബോധ്യമാകും വിധമാണ്, ജി പി സ്വന്തം ഇടപെടലുകള്‍ വികസിപ്പിക്കുന്നത്.

“”ഐക്യകേരളത്തിന്റെ ഉദ്ഗ്രഥനത്തിന് വിഘാതമായി ഒരു പച്ചബ്ലൗസ് കടന്നുവന്നിരിക്കുന്നു. കേരളത്തിന്റെ ഔദ്യേഗികവേഷം പുരുഷന്മാര്‍ക്ക് ഡബിള്‍ വേഷ്ടി മുണ്ടും നേരിയതും, സ്ത്രീകള്‍ക്ക് സെറ്റുമുണ്ടും ബ്ലൗസും മറ്റുമാണെന്ന് സര്‍ക്കാരുത്തരവ് വഴിയും അല്ലാതെയും സ്ഥിരീകരിച്ചിട്ടുള്ളതാണ്. രണ്ടുമൂന്നു വര്‍ഷം മുമ്പ് സ്വതന്ത്ര ഇന്ത്യയില്‍പെട്ട ഐക്യകേരളം എന്ന ഭാഷാസംസ്ഥാനത്തില്‍ ഒരു സര്‍ക്കാരുത്തരവ് കുറെയധികം കേന്ദ്രങ്ങളില്‍ കല്ലില്‍ കൊത്തിവെക്കുകയുണ്ടായി.മുണ്ട്, സാരി മറ്റു പരമ്പരാഗത വേഷം എന്ന എടുത്തെഴുത്താണ് സംഭ്രമജനകം.

[]ഏതു പാരമ്പര്യം? ആരുടെ പാരമ്പര്യം? അതിരൂക്ഷമായ അടിച്ചമര്‍ത്തലുകളില്‍നിന്നും അടിമത്തത്തില്‍നിന്നും വിടുതിനേടി, മാന്യമായ ഒരു വര്‍ണശബള വേഷമണിയുന്ന മുഴുവന്‍ കേരളീയരെയും സാങ്കല്‍പികവും ആദര്‍ശവത്ക്കരിക്കപ്പെട്ടതുമായ ഭൂതകാലവ്യാമോഹത്തിലേക്ക് കീഴ്‌പ്പെടുത്തുന്നതാണ് ഈ പാരമ്പര്യ പ്രയോഗം. സത്യത്തില്‍ ഈ പാരമ്പര്യം വിശദീകരിക്കപ്പെടാതെ വിശദീകരിക്കുന്നതിനാല്‍, ഐക്യകേരളം തന്നെ ഒലിച്ചുപോയിരിക്കുന്നു എന്നും നിരീക്ഷിക്കാം.

വിശേഷദിവസങ്ങളിലെ പരമ്പരാഗതവേഷം എന്ന പ്രയോഗവും ഒന്ന് അപഗ്രഥിച്ചു നോക്കാം. സ്‌കൂള്‍ യുവജനോത്സവത്തിലെ ഒരു സുപ്രധാന ഇനമായ കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി എന്ന വിശേഷത്തിലണിയുന്ന പരമ്പരാഗത വേഷത്തിനടിയിലുള്ള ഒന്നര എന്ന അടിവസ്ത്രം ജഡ്ജുമാര്‍ തങ്ങളുടെ കണ്ണുകളിലെ സ്‌കാനര്‍വെച്ച് പരിശോധിക്കണമെന്നാണ് കീഴ്‌വഴക്കം. ഏതെങ്കിലുമൊരു പെണ്‍കുട്ടി ഒന്നരക്കു പകരം പാന്റീസാണ് അണിഞ്ഞിരിക്കുന്നതെങ്കില്‍ ആ ടീമിനെ ഔട്ടാക്കും. അതോടെ കേരളകല തകര്‍ന്നു തരിപ്പണമാകുകയും ചെയ്യും.””(ജി പി).

പച്ചബ്ലൗസ് ഒരു പുസ്തകത്തെ സംബന്ധിച്ചിടത്തോളം ഒരപൂര്‍വ്വ തലക്കെട്ടാണ്. അതിസാധാരണത്വം കൊണ്ടത് സ്വയം അസാധാരണത്വം ആര്‍ജിച്ചിരിക്കുന്നു. പ്രഛന്ന ആഢ്യഭാവനക്കെതിരെയുള്ള ഒരു കിടിലന്‍ കീഴാള പ്രതിരോധവീര്യമാണതില്‍ കുതറുന്നത്. സമകാലീനതയെ മാത്രമല്ല, സര്‍വ്വ കാലങ്ങളെയുമാണത് അഗാധമായി സ്പര്‍ശിക്കുന്നത്.

സവര്‍ണപ്രത്യയശാസ്ത്രത്തെ അസ്വസ്ഥപ്പെടുത്തുന്ന ഒരെതിരിടല്‍ ശക്തിയുടെ പ്രകോപനപ്രതീകമെന്ന നിലയില്‍ ജി പിയുടെ പച്ചബ്ലൗസ് സംവാദങ്ങളില്‍ ഇനിമുതല്‍ നിരന്തരം വെല്ലുവിളികള്‍ സൃഷ്ടിക്കും. തത്വചിന്താപരമായ ഒരു പരിപ്രേക്ഷ്യമാണ് പച്ചബ്ലൗസ് വായന ആവശ്യപ്പെടുന്നത്. ഉള്ളുണര്‍ത്തുന്ന ചോദ്യങ്ങളും കീഴ്‌മേല്‍ മറിക്കുന്ന കണ്ടെത്തലുകളും മുറിപ്പെടുത്തുന്ന കാഴ്ചകളും ജി പിയുടെ പച്ചബ്ലൗസിനെ പൊള്ളുന്നൊരനുഭവമാക്കിയിരിക്കുന്നു.

പച്ചബ്ലൗസ് വിനിമയം ചെയ്യുന്നത് വിവരങ്ങളല്ല, കീഴാളവേദനകളാണ്. വേട്ടക്കാരുടെ ഗര്‍ജ്ജനങ്ങള്‍ക്കപ്പുറം നീളുന്ന ഇരകളുടെ നിലവിളികളാണത് വെട്ടലും കിഴിക്കലുമില്ലാതെ എല്ലാവരേയും കേള്‍പ്പിക്കുന്നത്. നാട്ടുനടപ്പുകളുടെ പേരില്‍ നിര്‍മ്മിക്കപ്പെടുന്ന സമവാക്യങ്ങളെ അട്ടിമറിക്കുംവിധമുള്ള അന്വേഷണങ്ങളാണ് ജി പി വികസിപ്പിക്കുന്നത്.

ഉത്സവപ്പറമ്പിലെ വെടിക്കെട്ടുകള്‍ക്കിടയില്‍നിന്നും മയില്‍പ്പീലിമോഹിക്കുന്ന ഒരു കുട്ടിയുടെ കൗതുകം ചിലപ്പോഴൊക്കെ ജി പിയുടെ കണ്ണുകളില്‍ ഞാന്‍ കാണുന്നുണ്ട്. ഭരണഭാഷണങ്ങളെ ജനകീയസംഭാഷണങ്ങള്‍ കൊണ്ടാണ് ജി പി നേരിടുന്നത്. സവര്‍ണപരസ്യങ്ങളെ വെന്തജീവിത സത്യങ്ങള്‍കൊണ്ടാണവന്‍ വെല്ലുവിളിക്കുന്നത്.

തത്സമയപ്രതികരണംകൊണ്ടും സര്‍ഗാത്മകപ്രതിരോധംകൊണ്ടും ഭാഷയുടെ സജീവതകൊണ്ടും താരതമ്യങ്ങളുടെ പതിവുകള്‍ തകര്‍ക്കുന്ന വിധ്വംസകത്വം കൊണ്ടും എഴുത്തിലും പ്രഭാഷണത്തിലും സര്‍ഗാത്മകപ്രവര്‍ത്തനത്തിലും ജി പി വ്യവസ്ഥാപിതത്വങ്ങളെ വെല്ലുവിളിക്കുംവിധമുള്ള വേറിടല്‍ തുടരുന്നു.
അടുത്ത പേജില്‍ തുടരുന്നു

മലാലക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ലോകമാകെ വാര്‍ത്താപ്രളയമുണ്ടായി. “താലിബാന്‍ വിരുദ്ധത”യുടെ ഭാഗമെന്ന നിലയില്‍ അത് നല്ലതാണ്. എന്നാല്‍ ഇതുപോലെയില്ലെങ്കിലും കുറഞ്ഞൊരളവില്‍ പല കാലങ്ങളിലായി സാമ്രാജ്യത്വ സയണിസ്റ്റ് ഫാസിസ്റ്റ് ശക്തികളാല്‍ ആക്രമിക്കപ്പെട്ടവരും അനുസ്മരിക്കപ്പെടേണ്ടതില്ലേ? പ്രബുദ്ധതയുടെ സൂര്യന്‍ പലസ്ഥലത്തും പലവിധത്തില്‍ ഉദിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യത്തെ മാധ്യമശക്തികൊണ്ടുമാത്രം എന്നും മറിച്ചിടാന്‍ കഴിയുമോ?


ജി പി യുക്തിവാദിയല്ല, പക്ഷേ യുക്തിയുടെ നിശിതമായ പ്രയോഗമാണ്, “”പച്ചബ്ലൗസ്””. ജി പി മുഖ്യധാര വാഴ്ത്തുന്ന ഒരെഴുത്തുപ്രതിഭയല്ല, പക്ഷേ മുഖ്യം/അമുഖ്യം എന്ന വരേണ്യവിഭജനങ്ങളെ അട്ടിമറിക്കുന്ന പ്രക്ഷോഭരചനയുടെ പ്രയോഗമാണ്, പച്ചബ്ലൗസ്. നിങ്ങളുടെ ഉള്ളില്‍ “കാല്‍ഔണ്‍സ്” വരേണ്യത വിശ്രമിക്കുന്നുണ്ടെങ്കില്‍, സത്യമാണ്, പച്ചബ്ലൗസ് നിങ്ങളെ വല്ലാതെ അസുഖപ്പെടുത്തും![]

“മലാല”ക്ക് നോബല്‍സമ്മാനം ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുകയാണത്രേ! പക്ഷേ ഇസ്രായേല്‍ ബുള്‍ഡോസര്‍ പച്ചക്ക് ചതച്ചുകൊന്ന, റെയ്ച്ചല്‍ കോറിയെന്ന അമേരിക്കന്‍ സമാധാന പ്രവര്‍ത്തകക്ക്, മരണാനന്തരം നമ്മള്‍ ഇതുവരെ കാര്യമായ ഒരു സമ്മാനവും നല്‍കിയിട്ടില്ല.

മലാലക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ലോകമാകെ വാര്‍ത്താപ്രളയമുണ്ടായി. “താലിബാന്‍ വിരുദ്ധത”യുടെ ഭാഗമെന്ന നിലയില്‍ അത് നല്ലതാണ്. എന്നാല്‍ ഇതുപോലെയില്ലെങ്കിലും കുറഞ്ഞൊരളവില്‍ പല കാലങ്ങളിലായി സാമ്രാജ്യത്വ സയണിസ്റ്റ് ഫാസിസ്റ്റ് ശക്തികളാല്‍ ആക്രമിക്കപ്പെട്ടവരും അനുസ്മരിക്കപ്പെടേണ്ടതില്ലേ? പ്രബുദ്ധതയുടെ സൂര്യന്‍ പലസ്ഥലത്തും പലവിധത്തില്‍ ഉദിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യത്തെ മാധ്യമശക്തികൊണ്ടുമാത്രം എന്നും മറിച്ചിടാന്‍ കഴിയുമോ?

ചില സത്യങ്ങള്‍ സ്വീകരിക്കപ്പെടുന്നത്ര “മറ്റു ചില സത്യങ്ങള്‍” സ്വീകരിക്കപ്പെടാതെ പോകുമ്പോഴാണ് പ്രക്ഷോഭപ്രതിഭകള്‍ ഒരനിവാര്യതയാകുന്നത്. സവര്‍ണതയെ വിമര്‍ശിക്കുന്ന പ്രതിഭാശാലികള്‍, “ജനപ്രിയരല്ലാതാവുക” എന്ന ശിക്ഷ അനുഭവിക്കാന്‍ കൂടി ധീരരാവണം. തൊഴിലാളി വിരുദ്ധത, മുസ്ലീം വിരുദ്ധത, ദളിത് വിരുദ്ധത, സ്ത്രീ വിരുദ്ധത, തുടങ്ങിയവക്ക് നല്ല മാര്‍ക്കറ്റുള്ള ഒരു സമൂഹത്തില്‍, ജി പിയെപ്പോലുള്ള പ്രതിഭാശാലികള്‍ നല്‍കുന്ന പ്രത്യാശ അനാഥമാവുകയില്ല!

സാരിയുടെ വിപരീതമല്ല പര്‍ദ്ദയെന്നും കുണ്ടോട്ടിയുടെ വിപരീതമല്ല പട്ടാമ്പിയെന്നുമുള്ള ജി പിയുടെ രാഷ്ട്രീയഹാസ്യത്തിന് എരിവ്കൂടും. ഇന്നത്തെ സാംസ്‌കാരികാ- വസ്ഥയില്‍ അതിന് നിരവധി പാഠങ്ങള്‍ സാധ്യമാകും.

“2007 ഒക്‌ടോബര്‍ 11ന് അജ്മീര്‍ ദര്‍ഗയില്‍ ലഷ്‌കറെ ത്വയിബ നടത്തിയ ആക്രമണം, സൂഫിസത്തിന്നെതിരായ കലാപമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം വ്യാഖ്യാനിച്ചു. അജ്മീര്‍ ദര്‍ഗ സൂഫി പാരമ്പര്യത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങളിലൊന്നാണല്ലോ. ഇതിന്റെ പിറ്റെദിവസം പ്രവീണ്‍സ്വാമി വെച്ചുകാച്ചി. ജനപ്രിയ ഇസ്ലാമിനെതിരായ യുദ്ധം.”(ഫ്രന്റ്‌ലൈന്‍: 12.10.2007).

യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുക്കളായ ഹിന്ദുത്വ തീവ്രവാദികള്‍ ഇന്ത്യന്‍ മതേതരത്വത്തിന് നേര്‍ക്ക് നടത്തിയ ഹീനമായ ആക്രമണങ്ങളായിരുന്നു ഇവയെല്ലാം എന്ന വസ്തുത ഇത്തരം കാക്കി വ്യാഖ്യാനങ്ങളാല്‍ മൂടിവെക്കപ്പെട്ടു. ജാമിയാമിലിയയിലെ അധ്യാപകര്‍ നടത്തിയ സംയുക്തപ്രസ്താവനയില്‍ പറയുന്നതുപോലെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നടക്കുന്ന ഭീകരവിരുദ്ധം എന്ന് പേരിട്ട് വിളിക്കുന്ന ഭരണകൂട നടപടികളെ സംബന്ധിച്ച് ഒരു ധവളപത്രം അടിയന്തിരമായി പുറത്തിറക്കേണ്ടതുണ്ട്.

കാക്കിഭീകരതയില്‍ ചവുട്ടിയരക്കപ്പെട്ട അനേകായിരങ്ങളോട് ആര് മാപ്പുപറയും? അകാരണമായി അറസ്റ്റു ചെയ്യപ്പെട്ട ഡോ. ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയ ക്ഷമാപണവും കോമ്പന്‍സേഷനും നമുക്കും ഒരു മാതൃകയാകേണ്ടതുണ്ട്. (മാധ്യമങ്ങളുടെ കാക്കി ബാലന്‍സിങ്.)

സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയജീവിതത്തിലെ സൂക്ഷ്മവൈരുദ്ധ്യങ്ങളുടെ ലോകമാണ് ജി പിയുടെ പ്രബന്ധങ്ങള്‍ തുറന്നുവെക്കുന്നത്. അസ്പൃശ്യരെ നേരെയാക്കണം എന്ന് പറയുന്നവരോട് ജാതിഹിന്ദുവിനെ ആരുനേരെയാക്കും എന്ന് ധീരമായി തിരിച്ചു ചോദിക്കുവാന്‍ അതുകൊണ്ടാണ് ജി പി ക്ക് കഴിയുന്നത്. ദോശമേള, പായസമേള എന്നിവക്കൊപ്പം അതുകൊണ്ടാണ് ജി പിയുടെ അന്വേഷണങ്ങളില്‍ ബിരിയാണിമേളയും ബീഫ്‌മേളയും അത്രതന്നെ പ്രധാനമാകുന്നത്.

ഇസ്രായേല്‍ ഭരണാധികാരി ഷാരോന്റെ “ടൈ”യേക്കാള്‍ പാലസ്തീന്റെ വിമോചനനായകനായ അറാഫത്തിന്റെ തലപ്പാവ് എന്തുകൊണ്ടാണ് ചരിത്രത്തില്‍ ഏറെ തിളങ്ങുന്നതെന്ന തിരിച്ചറിവില്‍ വെച്ചാണ് “സെക്കുലര്‍ യൂണിഫോം” എന്ന അധികാരമിത്ത് പൊളിയുന്നത്. സാരിയുടെ വിപരീതമല്ല പര്‍ദ്ദയെന്നും കുണ്ടോട്ടിയുടെ വിപരീതമല്ല പട്ടാമ്പിയെന്നുമുള്ള ജി പിയുടെ രാഷ്ട്രീയഹാസ്യത്തിന് എരിവ്കൂടും. ഇന്നത്തെ സാംസ്‌കാരികാവസ്ഥയില്‍ അതിന് നിരവധി പാഠങ്ങള്‍ സാധ്യമാകും.

മലപ്പുറം ജില്ല രൂപംകൊണ്ട കാലംമുതല്‍ “ഇന്ത്യന്‍ ഫാസിസ്റ്റുകള്‍” അതിന്നെതിരാണ്. അവരുടെ കാഴ്ചപ്പാടുകള്‍ പൊതുബോധത്തില്‍ കലങ്ങിച്ചേരുന്ന കാഴ്ചയാണ് സിനിമ മുതല്‍, പലരുടെയും അഭിപ്രായപ്രകടനങ്ങളില്‍വരെ അറിഞ്ഞും അറിയാതെയും കലരുന്നത്. മറ്റേതൊരു കേരളജില്ലപോലെ സാധ്യതകളും പരിമിതികളുമുള്ള ഒരു ജില്ലയായി മലപ്പുറത്തെയും കണ്ടാല്‍ മതിയാവും.

ഭീകരതകളുടെ “ആയുധക്കപ്പല്‍” മലപ്പുറത്ത് മാത്രമേ എത്തിച്ചേരുകയുള്ളൂ എന്ന മട്ടിലുള്ള തട്ടുപൊളിപ്പന്‍ തകരവര്‍ത്തമാനങ്ങള്‍ തുടരുന്നത്, വ്യത്യസ്ത ബ്രാന്‍ഡിലുള്ള ഭീകരതകളെ തിരിച്ചറിയുന്നതിന് തടസ്സം സൃഷ്ടിക്കും.
അടുത്ത പേജില്‍ തുടരുന്നു
“കേരളബിന്‍ലാദന്‍” എന്നുവരെ ചാപ്പകുത്തപ്പെട്ടത് മുതല്‍ പലതരം പീഢനങ്ങള്‍വരെ എനിക്കഭിമുഖീകരിക്കേണ്ടി വന്നത്, വ്യക്തിപരമായ പ്രശ്‌നമായിട്ടല്ല മുമ്പും ഇപ്പോഴും ഞാന്‍ കാണുന്നത്. പീഡിതരായ പാലസ്തീന്‍ ജനതക്കൊപ്പം നിന്നതിന്റെ പേരിലാണ് എഡ്‌വേര്‍ഡ് സൈദിനെപ്പോലുള്ള മതരഹിതര്‍ വര്‍ഗീയവാദികളും ഭീകരരുമായത്!
ബോംബിവിടെ ഇഷ്ടംപോലെ മലപ്പുറത്ത് കിട്ടുല്ലോ(ആറാംതമ്പുരാന്‍), കാസറഡോഗുമുതല്‍ പാറശ്ശാലവരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചുനോക്കൂ: ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതുസമുദായക്കാരുടേതാണ്? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല(മഹാത്മ), ഭൂരിപക്ഷ സമുദായത്തില്‍പെട്ട ഒരു സ്ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അത് ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദ്ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയലഹള.(ആര്യന്‍) തുടങ്ങിയ “സിനിമാ ഡയലോഗുകള്‍” അത്ര നിരുപദ്രവകരമൊന്നുമല്ലെന്ന് സൂക്ഷ്മവിശകലനത്തിലൂടെ ജി പി രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.[]

“മൃദുഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങള്‍” ഏത് കടലില്‍ മുങ്ങിയാലും അതിനെ കണ്ടെടുക്കുകയും “കീറിമുറിച്ച്” വിമര്‍ശനവിധേയമാക്കുകയും ചെയ്യുമെന്ന, ധീരമായ പ്രഖ്യാപനമാണ്, ജി പിയുടെ “”പച്ചബ്ലൗസ്””എന്ന സാംസ്‌കാരിക വിമര്‍ശനകൃതിയെ ശ്രദ്ധേയമാക്കുന്നത്. നവോത്ഥാനത്തെയും എന്തിന് ഐക്യകേരളത്തെ തന്നെയും “മൃദുഹിന്ദുത്വ” പ്രതിഛായയിലേക്ക് വെട്ടിച്ചുരുക്കുന്ന, “ന്യൂനീകരണവിദ്യ”കളെയാണ് ജി പി നിവര്‍ന്ന്‌നിന്ന് വെല്ലുവിളിക്കുന്നത്.

ജി പി എഴുതുന്നു: മൃദുഹിന്ദുത്വ കേരളത്തിനകത്ത് ഇന്ത്യയിലും ലോകത്തും ഉള്ള ചില സംഭവഗതികള്‍, കേരളത്തെ മൃദുഹിന്ദുത്വവത്ക്കരിക്കുന്നതില്‍ വഹിക്കുന്ന പങ്കെന്ത് എന്നും നിര്‍ണയിക്കുന്ന അകം-പുറം സഞ്ചാരങ്ങള്‍ക്ക് ഈ ലേഖനങ്ങള്‍ പ്രേരകമായേക്കും. മൃദുഹിന്ദുത്വ കേരളത്തെ നവോത്ഥാന-പുരോഗമന-മതനിരപേക്ഷ-ജനാധിപത്യ-രാഷ്ട്രീയ പ്രബുദ്ധ കേരളം എന്ന് നിരന്തരമായി തെറ്റായി പ്രതിനിധാനപ്പെടുത്തുന്നത് അസഹ്യമായി മാറിയിരിക്കുന്നു എന്നു പറയാതെ വയ്യ. ആ “പറയാതെ വയ്യ”യാണ് ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുള്ള ലേഖനങ്ങളുടെയും പ്രചോദനം.

ജി പി പങ്കുവെക്കുന്ന, “”പച്ചബ്ലൗസി””ലെ സാംസ്‌കാരിക നിലപാടുകള്‍ സംവാദാത്മകമായി സ്വീകരിക്കുകയും സ്വന്തം നിലകളില്‍നിന്നുകൊണ്ട് ധീരമായി ഇത്തരം ദൗത്യം പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ പ്രതികരിക്കുകയും ചിലപ്പോള്‍ ചിലവിഷയങ്ങളില്‍ മാധ്യമ പിന്തുണ കിട്ടാത്തതുകൊണ്ടും മറ്റുമുള്ള അനിവാര്യമായ കാരണങ്ങളാല്‍ മൗനം പുലര്‍ത്തേണ്ടി വരികയും ചെയ്യുന്ന നിരവധി, ശ്രദ്ധേയരായ പ്രതിഭാശാലികള്‍ ഇന്ന് കേരളത്തിലുണ്ട്.

മലപ്പുറം ജില്ല രൂപംകൊണ്ട കാലംമുതല്‍ ‘ഇന്ത്യന്‍ ഫാസിസ്റ്റുകള്‍’ അതിന്നെതിരാണ്. അവരുടെ കാഴ്ചപ്പാടുകള്‍ പൊതുബോധത്തില്‍ കലങ്ങിച്ചേരുന്ന കാഴ്ചയാണ് സിനിമ മുതല്‍, പലരുടെയും അഭിപ്രായപ്രകടനങ്ങളില്‍വരെ അറിഞ്ഞും അറിയാതെയും കലരുന്നത്. മറ്റേതൊരു കേരളജില്ലപോലെ സാധ്യതകളും പരിമിതികളുമുള്ള ഒരു ജില്ലയായി മലപ്പുറത്തെയും കണ്ടാല്‍ മതിയാവും.

ജി പിക്ക് ഏറെ അടുപ്പമുള്ള സിനിമാരംഗമടക്കമുള്ള സര്‍ഗ്ഗ മണ്ഡലങ്ങളിലെ പ്രതിഭാശാലികളെവരെ സമീപിക്കാതെ, ഈ ആമുഖക്കുറിപ്പെഴുതാനുള്ള ദൗത്യം എന്നെ ഏല്‍പ്പിച്ചത് ജി പിയുടെ എന്നോടുള്ള സ്‌നേഹമെന്നതിനേക്കാള്‍ ജി പി പുലര്‍ത്തുന്ന സാംസ്‌കാരിക ധീരതയായിട്ടാണ് ഞാന്‍ തിരിച്ചറിയുന്നത്. പ്രശസ്തകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അദ്ദേഹത്തിന്റെ പുസ്തകത്തിന് കെ ഇ എന്‍ അവതാരിക എഴുതിയത്, പലരേയും വല്ലാതെ അസ്വസ്ഥപ്പെടുത്തിയതായും ആ പലരില്‍ അദ്ദേഹം തീരെ പ്രതീക്ഷിക്കാത്തവര്‍പോലും പെട്ടതും ഒരമ്പരപ്പോടെ പങ്കുവെച്ചത് ഈ കുറിപ്പെഴുതുമ്പോഴും ഞാനോര്‍ക്കുന്നു.

ഭീകരതകളുടെ ‘ആയുധക്കപ്പല്‍’ മലപ്പുറത്ത് മാത്രമേ എത്തിച്ചേരുകയുള്ളൂ എന്ന മട്ടിലുള്ള തട്ടുപൊളിപ്പന്‍ തകരവര്‍ത്തമാനങ്ങള്‍ തുടരുന്നത്, വ്യത്യസ്ത ബ്രാന്‍ഡിലുള്ള ഭീകരതകളെ തിരിച്ചറിയുന്നതിന് തടസ്സം സൃഷ്ടിക്കും

പ്രശ്‌നം ആശയങ്ങള്‍ക്കപ്പുറം മറ്റ് ചിലത് കൂടിയാണെന്ന്, വൈകിയാണെങ്കിലും ഇപ്പോള്‍ നന്നായി മനസ്സിലാക്കുന്നു. ചിന്ത പ്രസിദ്ധീകരിച്ച “കെ ഇ എന്‍ സംഭാഷണങ്ങള്‍” എന്ന എന്റെ അഭിമുഖസമാഹാരത്തിലെ ഒരഭിമുഖത്തില്‍ ജി പി തന്നെ ഈ ചോദ്യം ഉന്നയിച്ചിരുന്നത് ഓര്‍ക്കുന്നു. “ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയെ പെരുപ്പിച്ചവതരിപ്പിക്കുന്നത് സംഘപരിവാറാണെന്ന് കെ ഇ എന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മുസ്ലീം ഒരു ജനസമൂഹം എന്ന അര്‍ത്ഥത്തില്‍തന്നെ അനുഭവിക്കുന്ന പ്രാന്തവല്‍ക്കരണവും ശക്തമായ ഭാഷയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതാണ് ഏറ്റവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അതിനൊരു കാരണം ഇതെല്ലാം പറയുന്നത് കെ ഇ എന്‍ ആണ് എന്നതാണ്. എന്നോട്തന്നെ ചിലര്‍ പറഞ്ഞിട്ടുണ്ട് ജി പിയായിരുന്നു ഇത് പറയുന്നതെങ്കില്‍ വലിയപ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്ന്”. ജി പിയുടെ ഈ ചോദ്യത്തോടുള്ള പ്രതികരണം “കെ ഇ എന്‍ സംഭാഷണങ്ങളില്‍” നല്‍കിയത് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

“കേരളബിന്‍ലാദന്‍” എന്നുവരെ ചാപ്പകുത്തപ്പെട്ടത് മുതല്‍ പലതരം പീഢനങ്ങള്‍വരെ എനിക്കഭിമുഖീകരിക്കേണ്ടി വന്നത്, വ്യക്തിപരമായ പ്രശ്‌നമായിട്ടല്ല മുമ്പും ഇപ്പോഴും ഞാന്‍ കാണുന്നത്. പീഡിതരായ പാലസ്തീന്‍ ജനതക്കൊപ്പം നിന്നതിന്റെ പേരിലാണ് എഡ്‌വേര്‍ഡ് സൈദിനെപ്പോലുള്ള മതരഹിതര്‍ വര്‍ഗീയവാദികളും ഭീകരരുമായത്! (വിശദാംശങ്ങള്‍ക്ക് “Conversations with Edward Said tariqali” എന്ന ഗ്രന്ഥം കാണുക).

ഇന്ത്യന്‍ സാംസ്‌കാരികരംഗത്തെ സംബന്ധിച്ചിടത്തോളം “അനിവാര്യമായ” സവര്‍ണ്ണ പ്രത്യയശാസ്ത്രവിരുദ്ധ പ്രക്ഷോഭം നടത്താതെ വെളിച്ചം മറയുന്ന പരിപാടി ഇനിയെങ്കിലും സ്വന്തം അടുപ്പില്‍നിന്നും വാങ്ങിവെക്കുന്നതാണ് നല്ലതെന്നാണ്, “ഉബ്ലാങ്കണ്ടി” വര്‍ത്തമാനം പറഞ്ഞ് നടക്കുന്നവരെ, പ്രകോപിപ്പിക്കുംവിധം ജി പിയുടെ പച്ചബ്ലൗസ് വിളിച്ചു പറയുന്നത്.

Book Name: Pachablouse
Author:G.P. Ramachandran
Classification: Essays
Page: 170
Price: Rs 130.00
Publisher: Progress Books, Kozhikode

We use cookies to give you the best possible experience. Learn more