| Monday, 27th November 2023, 5:43 pm

മമ്മൂട്ടി സാർ ഇല്ലെങ്കിൽ ഞാനില്ല; എനിക്കിപ്പോഴും പിടിച്ചുനിൽക്കാൻ പറ്റുന്നത് അദ്ദേഹം തന്ന തന്റേടത്തിലാണ്: ജി. മാർത്താണ്ഡൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി അഭിനയിച്ച ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ സിനിമയിലൂടെയാണ് ജി. മാര്‍ത്താണ്ഡന്‍ ആദ്യമായി സംവിധായകനാകുന്നത്. മമ്മൂട്ടിയുടെ തന്നെ ‘അച്ഛാ ദിന്‍’ എന്ന സിനിമയും പൃഥ്വിരാജിന്റെ ‘പാവാട’യും സംവിധാനം ചെയ്തത് അദ്ദേഹം തന്നെയായിരുന്നു. എന്നാൽ മമ്മൂട്ടി തന്റെ ജീവിതത്തിൽ നൽകിയ ഇടപെടൽ വലുതാണെന്ന് ജി. മാർത്താണ്ഡൻ പറഞ്ഞു.

തന്റെ ജീവിതത്തിൽ മമ്മൂട്ടി ഇല്ലെങ്കിൽ താൻ ഇല്ലെന്നും മാർത്താണ്ഡൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ചീഫ് അസോസിയേറ്റ് താനായിരുന്നെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും മാർത്താണ്ഡൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി തന്ന ആത്മവിശ്വാസത്തിലും തന്റേടത്തിലുമാണ് പല കാര്യങ്ങളും ചെയ്യുന്നതെന്നും മാർത്താണ്ഡൻ പറയുന്നുണ്ട്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടി സാർ തന്ന കോൺട്രിബ്യൂഷൻ ഒരുപാടുണ്ട്. എന്റെ ലൈഫിൽ സാർ ഇല്ലെങ്കിൽ ഞാനില്ല. ഞാൻ അസിസ്റ്റൻറ് ആയിട്ട് വർക്ക് ചെയ്യുമ്പോൾ തന്നെ സാറുമായി നല്ല ആത്മബന്ധം ആയിരുന്നു. സാറിന്റെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ചീഫ് അസോസിയേറ്റ് ഞാനായിരുന്നു. അതിൽ എനിക്ക് അഭിമാനമുണ്ട്. ഒന്നല്ല രണ്ട് സിനിമ സാറിനെ വെച്ച് ചെയ്തു. ഇനിയും സാറിനെ വെച്ച് ചെയ്യാനുള്ള ശ്രമത്തിലാണ് ഞാൻ.

സാർ തന്ന ആത്മവിശ്വാസവും തന്റേടവും കൊണ്ടാണ് എനിക്കിപ്പോഴും പിടിച്ചുനിൽക്കാൻ പറ്റുന്നത്. ആരുടെ മുന്നിലും എന്ത് കാര്യവും പറയാൻ പറ്റുന്നതും നമുക്ക് കൃത്യമായി തീരുമാനമെടുക്കാൻ പറ്റുന്നതും സാറിന്റെ കൂടെയുള്ള സഞ്ചാരത്തിന്റെ ഗുണം കൊണ്ടായിരിക്കും. എനിക്കത് കിട്ടിയിരിക്കുന്നത് അതുകൊണ്ടാണ്,’ ജി. മാർത്താണ്ഡൻ പറഞ്ഞു.

‘മഹാറാണി’യാണ് ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം. നവംബർ 24നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ്, നിഷ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

Content Highlight: G. marthandan about mammootty

We use cookies to give you the best possible experience. Learn more