തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെയായിരക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം രാവിലെ ഒമ്പതുമണിക്ക് നിയമ സഭയിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ പൊതു ദര്‍ശനത്തിനു വെക്കും.
പത്ത് മണിയോടെ ഇന്ദിരാഭവനിലും പതിനൊന്ന് മണിക്ക് സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷം ഉച്ചയോടെ കാര്‍ത്തികേയന്റെ തട്ടകമായ ആര്യനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതു ദര്‍ശനത്തി നു വെക്കും. തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വന്തം വസതിയില്‍ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടക്കും.
1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ കണ്ണംബയില്‍ സുനില്‍ സദനത്തില്‍ എന്‍.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടേയും മകനായി ജനിച്ച ജി. കാര്‍ത്തികേയന്‍ കൊല്ലം എസ്.എന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് സജീവ രാഷ്ട്രായത്തിലേക്കിറങ്ങുന്നത്.
കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സ്ഥാനം മുതല്‍ മന്ത്രിപദം വരെയെത്തി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. അതിലൂടെ കേരള രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. എം.ടി സുലേഖയാണ് ഭാര്യ, മക്കള്‍: കെ.എസ് അനന്ത പത്മനാഭന്‍ , കെ.എസ് ശബരീനാഥന്‍ , മരുമകള്‍: വിഷ്ണുപ്രിയ,