| Saturday, 12th January 2013, 2:43 pm

കാഴ്ചകള്‍ക്കപ്പുറമുള്ള കാഴ്ചകളുമായി: ജി.കെ.എസ്.എഫ.സമകാല കലാമേള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കനകക്കുന്നുകൊട്ടാരത്തില്‍ നടക്കുന്ന ജി.കെ.എസ്.എഫ് സമകാലകലാമേളവിസ്മയമാകുന്നു. കണ്ണിന്റെകാഴ്ചകള്‍ക്കപ്പുറം മനുഷ്യന്റെചിന്തകളെ ഉണര്‍ത്തുന്നതാണ് പ്രദര്‍ശനം. []

കേരളത്തില്‍ നിന്നു ലോകത്തിന്റെ നെറുകയിലെത്തിയ കലാകാരന്‍മാരുടേതടക്കമുള്ള  ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്. മേള കാണാന്‍ സ്വദേശികളുംവിദേശികളും ഉള്‍പ്പടെ നിരവധി പേരാണു എത്തുന്നത്.

ഇരുനൂറ്റിയമ്പതു കലാകാരന്‍മാരുടെ മുന്നൂറോളംചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇത്രയും കലാകാരന്‍മാരുടെ ചിത്രങ്ങള്‍ ഒരുകുടക്കീഴില്‍ അണിനിരക്കുന്നത് ഇതാദ്യമാണ്. നിഷ് ബധിരമൂക വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായ പാര്‍വ്വതി വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഓരോ കലാകാരന്‍മാരുടേയും പരമാവധി രണ്ടു ചിത്രങ്ങള്‍ വീതമാണു പ്രദര്‍ശിപ്പിക്കുന്നത്.

5000 രൂപമുതല്‍ 5,00,000രൂപവരെയുള്ള ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്.  ലളിതകലാ അക്കാദമിയില്‍ നിന്നുള്ള 15 ചിത്രങ്ങളും മുന്‍ ചീഫ് സെക്രട്ടറി ലിസിജേക്കബിന്റെ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.

സമകാല സംഭവങ്ങളാണുചിത്രപ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. പ്രകൃതിയെചൂഷണംചെയ്യുന്ന മനുഷ്യനും പ്രകൃതിയുടെ അവസ്ഥകളുമാണു മിക്ക കലാകാരന്‍മാരുടേയും ചിത്രങ്ങളുടെ ഇതിവൃത്തം. മാറിവരുന്ന കാലത്തിനനുസരിച്ചുള്ള മനുഷ്യമനസിന്റെ പ്രതിഫലനങ്ങളുംചിത്രപ്രദര്‍ശനത്തില്‍കാണാനാകും.

വ്യത്യസ്ത കലാകാരന്‍മാരുടെ വ്യത്യസ്ത സ്വഭാവമുള്ള ചിത്രങ്ങളാണു പ്രദര്‍ശനത്തിനു മിഴിവേകുന്നത്.  കേരളത്തിലെ ഏല്ലാവിഭാഗം കലാകാരന്‍മാരെയും പങ്കെടുപ്പിച്ചുള്ള പ്രദര്‍ശനമാണ്ഒരുക്കിയിരിക്കുന്നതെന്ന് പ്രശസ്ത കലാകാരനും ശില്‍പിയുമായ കാനായികുഞ്ഞിരാമന്‍ പറഞ്ഞു. സമകാലീന വിഷയങ്ങളാണുചിത്രങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നും ചിത്രങ്ങളെകേരളിയര്‍വേണ്ടത്ര മനസിലാക്കുന്നില്ലന്നും കാനായികുഞ്ഞിരാമന്‍ പറഞ്ഞു.

ഇതുവരെ പ്രദര്‍ശനത്തിലെ 20ഓളം ചിത്രങ്ങള്‍ വിറ്റുപോയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്ജികെഎസ്എഫിന്റെ ഭാഗമായാണ്ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം മൂന്നിനു ആരംഭിച്ച പ്രദര്‍ശനം 26 വരെ നീണ്ടുനില്‍ക്കും.

We use cookies to give you the best possible experience. Learn more