തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരളഷോപ്പിംഗ്‌ഫെസ്റ്റിവലിന്റെ ഭാഗമായിവ്യവസായ പ്രദര്‍ശന-വിപണനമേളആരംഭിച്ചു. അഞ്ച്ദിവസത്തെ മേളവി.ജെ.ടി.ഹാളില്‍ വിനോദ സഞ്ചാരവികസന വകുപ്പുമന്ത്രി ശ്രീ എ.പി. അനില്‍കുമാര്‍ഉദ്ഘാടനം ചെയ്തു.[]
മേള 14-ന് സമാപിക്കും. തിരുവനന്തപുരംജില്ലാവ്യവസായകേന്ദ്രവുംജി.കെ.എസ്.എഫും സംയുക്തമായാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ശ്രീകെ. മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ജി.കെ.എസ്.എഫ്. ഡയറക്ടര്‍ ശ്രീയു.വി. ജോസ്, ജില്ലാവ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ ശ്രീരമേഷ്ചന്ദ്രന്‍, ജില്ലാവ്യവസായകേന്ദ്രം മാനേജര്‍ ശ്രീവിജയകുമാര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീഐ.എ. പീറ്റര്‍ തുടങ്ങിയ വര്‍സംസാരിച്ചു.
സ്വയം വ്യവസായസംരംഭകരായ വനിതകളുടെ അച്ചാര്‍, അരിപ്പൊടി, കപ്പപ്പൊടിതുടങ്ങിയ ഭക്ഷ്യവിഭവങ്ങളും ചെറുകിട വ്യവസായ സംരംഭകരുടെ ഇന്‍ഡക്ഷന്‍ കുക്കര്‍, മില്‍ക്കിങ്ങ് മെഷീന്‍, വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നിയന്ത്രണ യന്ത്രങ്ങള്‍, ഖാദി-ഗ്രാമവ്യവസായ സംരംഭകരുടെ രാമച്ചത്തത്തില്‍ നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവവിപണനമേളയിലുണ്ട്. വിപണനമേളയില്‍ ഉപഭോക്താക്കള്‍ക്ക്ജി.കെ.എസ്.എഫിന്റെ സമ്മാനകൂപ്പണുകളും നല്‍കും.
പ്രാദേശികാടിസ്ഥാനത്തില്‍സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പുത്തന്‍ വിപണി കണ്ടെത്തുന്നതിനുമായാണ് ഗ്രാന്‍ഡ് കേരളഷോപ്പിംഗ്‌ഫെസ്റ്റിവലിന്റെ ഭാഗമായിവ്യാപാരമേളസംഘടിപ്പിച്ചിട്ടുള്ളത്.