കൊച്ചി: ലോകവിപണിയെ ഒരു കൂടക്കീഴിലൊതുക്കിയ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഗ്‌ളോബല്‍ വില്ലേജിന് ഇന്നലെ സമാപനം. കുറച്ചു ദിവസംകൊണ്ട് ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിച്ച ബോള്‍ഗാട്ടി പാലസിലെ ആഗോളഗ്രാമത്തില്‍ അവസാനദിവസങ്ങളില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. []
സന്ദര്‍ശകരായെത്തുന്നവരെപ്പോലും ഉപഭോക്താക്കളാക്കി മാറ്റുന്ന അത്ഭുതകരമായ ഷോപ്പിംഗ് അനുഭവമാണ് ഗ്‌ളോബല്‍ വില്ലേജ്. ദുബായ് ഷോപ്പിംഗ് ഫെസ്‌റിവലിന്റെ മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്ന ഇവിടെ എല്ലാ വിഭാഗത്തില്‍പെട്ട ആളുകളേയും ഒരുപോലെ ആകര്‍ഷിക്കുന്ന വിസ്മയക്കാഴ്ചകളും വില്‍പനവസ്തുക്കളുമാണ് ഒരുക്കിയിരിക്കുന്നത്.
ബോള്‍ഗാട്ടി ദ്വീപില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിനു സമീപം 24 ഏക്കറിലായി നാനൂറോളം സ്‌റാളുകളാണുള്ളത്. കേരളത്തിലെ കൈത്തറി ഉല്‍പന്നങ്ങള്‍ മുതല്‍, ബ്രാന്‍ഡ് പവലിയനില്‍ കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തെയും കമ്പനികളുടെ ഉല്പന്നങ്ങളും സേവനങ്ങളും അണിനിരത്തിയിട്ടുണ്ട്.
വീട്ടുപകരണങ്ങള്‍, ക്രോക്കറി ഇനങ്ങള്‍, ഫാന്‍സി ഇനങ്ങള്‍, കരകൌശലവസ്തുക്കള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരവും വിവിധ മേഖലകളില്‍ നിന്നുള്ള രുചികരമായ ഭക്ഷ്യവിഭവങ്ങളും ഗ്‌ളോബല്‍ വില്ലേജിലുണ്ട്. പല തരത്തിലുള്ള റൈഡുകളും ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും ജല വിനോദങ്ങളും ഉണ്ടായിരുന്നു.