തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ചിത്രശില്‍പവിപണനെത്ത കേന്ദ്രീകരിച്ചാരംഭിക്കുന്ന സമകാല കലാമേള ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.[]
വ്യാപാര വികസന പ്രവര്‍ത്തനങ്ങളില്‍ സമകാല കലാമേഖലയെ കൂടി ഉള്‍പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന കലാമേള കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. ജനുവരി 26 വരെ നീണ്ടുനില്‍ക്കന്ന കലാമേളയില്‍ ചിത്രങ്ങളും ശില്‍പങ്ങളും ഉള്‍പ്പെടെ മൂന്നൂറിലധികം തിരഞ്ഞെടുക്കപ്പെട്ട കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമുള്ളത്.
പ്രൊഫ കാട്ടൂര്‍ നാരായണ പിള്ള, ശ്രീ വര്‍ഗീസ് പുനലൂര്‍, ശ്രീ ഷിബു നടേശന്‍, ശ്രീ ബാബു നമ്പൂതിരി, ശ്രീ കാരക്കാമണ്ഡപം വിജയകുമാര്‍ തുടങ്ങിയ പ്രഗല്‍ഭരടക്കം ഇരുനൂറിലധികം കലാകാര•രുടെ സൃഷ്ടികള്‍ മേളയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെ ആര്‍ട്ട് ഫെയര്‍ തുറന്നുപ്രവര്‍ത്തിക്കും.
കേരളത്തിലെ അജ്ഞാതരായ കലാകാരന്‍മാര്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭ്യമാക്കുക, കേരളത്തില്‍ സമ്പന്നമായ ഒരു കലാവിപണി തുറക്കുക ഇവയൊക്കെയാണ് ജി.കെ.എസ്.എഫ് സമകാല കലാപ്രദര്‍ശനത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ ഗ്യാലറികള്‍, കളക്ടര്‍മാര്‍, നിക്ഷേപകര്‍ ഇവരെയൊക്കെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഇതിന്റെ ഭാഗമായി നടന്നുവരുന്നത്.
സമകാല കലാ പ്രദര്‍ശനത്തിനെത്തുന്ന കലാസൃഷ്ടികള്‍ ഉന്നതനിലവാരമുള്ളവയും അതേസമയം ന്യായമായ വിലയ്ക്കു ലഭിക്കുന്നവയുമായിരിക്കും. ഉത്ക്കൃഷ്ടമായ കല സാധാരണക്കാരിലെത്തണം എന്നതാണ് കലോത്സവത്തിന്റെ കാഴ്ചപ്പാട്.