| Thursday, 31st January 2013, 12:32 am

ജി.കെ.എസ്.എഫ് ആറാംസീസണിന് സമാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 48 ദിവസം നീണ്ടുനിന്ന ആറാമത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരളഷോപ്പിങ്‌ഫെസ്റ്റിവലിന് ഇന്ന്‌സമാപനം.

സംസ്ഥാനടൂറിസംവകുപ്പ്‌സംഘടിപ്പിച്ച സമാനതകളില്ലാത്ത ഷോപ്പിങ്ഉത്സവംസമാപിക്കുന്നത്ഏറെ പ്രത്യേകതകളോടെയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌സ്‌ക്രാച്ച്ആന്റ് വിന്‍ സമ്മാനങ്ങളിലൂടെയും നറുക്കെടുപ്പുകളിലൂടെയും ഒട്ടനവധിപേര്‍ക്ക്ഇത്തവണ സമ്മാനങ്ങള്‍ ലഭിച്ചു. []

സമ്മാനര്‍ഹര്‍ക്ക്ജികെഎസ്എഫ്ഓഫിസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സമ്മാനങ്ങള്‍ കൈപ്പറ്റാം. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ജികെഎസ്എഫിന്റെവെബ്‌സൈറ്റില്‍ലഭ്യമാണ്. 1800-4255-2012 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ലഭിക്കും.

വിജയികള്‍ ഫെബ്രുവരി 15നകംസൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകളില്‍ നിന്നും സമ്മാനങ്ങള്‍ കൈപ്പറ്റണം. ഡിസംബര്‍ 22മുതല്‍ ജനുവരിഏഴുവരെകൊച്ചിയില്‍ നടന്ന ഗ്ലോബല്‍വില്ലേജുംആറാംസീസണിന്റെആകര്‍ഷണീയതയായിരുന്നു. ജികെഎസ്എഫിനെ കൂടുതല്‍ഉയരങ്ങളിലേക്കെത്തിക്കാന്‍ ഗ്ലോബല്‍വില്ലേജിന് കഴിഞ്ഞു.

ജനുവരിമൂന്നുമുതല്‍ 26വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന സമകാലകലാമേളയുംഷോപ്പിങ്‌ഫെസ്റ്റിവലിനെ കൂടുതല്‍ ജനകീയമാക്കി. കേരളത്തിനകത്തും പുറത്തുമുള്ളവിനോദസഞ്ചാരികളെയും സാധാരണജനങ്ങളെയുംഏറെആകര്‍ഷിച്ചുസമകാലകലാമേള. വ്യാവസായികാടിസ്ഥാനത്തില്‍സമകാലകലകളെ പ്രോത്സാഹിപ്പിക്കുന്നതിന്

കേരളത്തില്‍ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു കലാമേളസംഘടിപ്പിക്കപ്പെട്ടത്. ഫെബ്രുവരിമൂന്നിന് പാലക്കാട് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ വച്ചാണ ്ജികെഎസ്എഫ്ആറാംസീസണിന്റെ സമാപനചടങ്ങ് നടക്കുന്നത്.

മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി സമാപനചടങ്ങ ഉദ്ഘാടനം ചെയ്യും. ജി.കെ.എസ്.എഫ് ഏജന്‍സികള്‍, സ്‌പോണ്‍സര്‍മാര്‍, അക്ഷയസ്റ്റേറ്റ് പ്രൊജക്റ്റ്, ജികെഎസ്എഫിന്റെ പങ്കാളികളായ മാധ്യമങ്ങളുംമറ്റു പങ്കാളികളുംസമാപനചടങ്ങില്‍ പങ്കെടുക്കും.

സമാപന ചടങ്ങില്‍വച്ചായിരിക്കും മെഗാനറുക്കെടുപ്പ്. വിജയികളായ മൂന്നുപേര്‍ക്കായി ഒരുകിലോസ്വര്‍ണം, അരകിലോസ്വര്‍ണം, ടാറ്റാആര്യ കാര്‍എന്നിവയാണ് മെഗാ സമ്മാനങ്ങള്‍.

We use cookies to give you the best possible experience. Learn more