കൊടകര: കൊടകര കേസിൽ തുടരന്വേഷണം. കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ പിന്നാലെയാണ് തുടരന്വേഷണം നടത്തുന്നത്. പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ച് അനുമതി തേടാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
കുഴൽപ്പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതാണെന്ന് ബി.ജെ.പി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി സതീശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
തീരുമാനമെടുത്തത് മുഖ്യമന്ത്രി ഡി.ജി.പി ചർച്ചക്ക് പിന്നാലെയാണ്. ആദ്യഘട്ടത്തിൽ തന്നെ ഈ കേസിലെ ഒരു പ്രത്യേക സംഘം കേസ് അന്വേഷിക്കുകയും ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കുനയും ചെയ്തിരുന്നു പക്ഷെ അതിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. അതിനാൽ കോടതിയുടെ അനുമതി ലഭിച്ചിട്ടേ മറ്റൊരു അന്വേഷണത്തിലേക്ക് പോകാൻ സാധിക്കുകയുള്ളു.
കേസിന്റെ നിയമവശം എന്താണോ അതിനനുസരിച്ച് മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും തീരുമാനം. സതീശന്റെ പുതിയ വെളിപ്പെടുത്തൽ ഉൾപ്പെടുത്തി കുറ്റപത്രം കൊടുത്ത് വിചാരണ കോടതിയിൽ തന്നെ സമീപിക്കാനാണന് തീരുമാനം.
ആറ് ചാക്കുകളിലായാണ് പണം ഓഫീസിലെത്തിച്ചത്. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തതെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.
Content Highlight: Further investigation in the Kodakara case