| Saturday, 17th March 2012, 3:01 pm

കവിയൂര്‍ കേസ്: തുടരന്വേഷണ ആവശ്യം ന്യായമാണെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപരം: കവിയൂര്‍ കേസില്‍ ദുരൂഹതയുണ്ടെന്ന് കോടതി. കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം ന്യായമാണ് പെണ്‍കുട്ടി അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി നിരീക്ഷിച്ചു. നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചെന്ന സി.ബി.ഐ പുനരന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ക്രൈം നന്ദകുമാര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

നാരായണന്‍ നമ്പൂതിരിക്കെതിരായ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളി പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഹരജിക്കാരുടെ ആവശ്യം ന്യായമാണെന്നും എന്നാല്‍ സി.ബി.ഐയുടെ വാദം കൂടി കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

സി.ബി.ഐയുടെ വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും റിപ്പോര്‍ട്ടിനാസ്പദമായ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.

മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്നായിരുന്നു സി.ബി.ഐ വാദം.  ഈ ദിവസങ്ങളില്‍ പെണ്‍കുട്ടി വീടിന് പുറത്ത് പോയിട്ടില്ല. അതിനാല്‍ വീട്ടില്‍ വെച്ച് പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു  പ്രത്യകേ സി.ബി.ഐ കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.  അച്ഛന്റെമോശമായ പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തും സഹപാഠിയുമായ രമ്യയോട് അനഘ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

എന്നാല്‍ ,സി.ബിഐ റിപ്പോര്‍ട്ടില്‍ പല വൈരുദ്ധ്യങ്ങളും കടന്ന് കൂടിയതായി നന്ദകുമാര്‍ വാദിച്ചു. ലതാനായര്‍ അനഘയെ പല ഉന്നതര്‍ക്കും കാഴ്ച വെച്ചിട്ടുണ്ടെന്നും ഇത് പുറത്ത് വരാതിരിക്കാര്‍ നടത്തിയ ആസൂത്രിതമായ കൊലപാതകമാണ് അനഘയുടെയും ബന്ധുക്കളുടെയും മരണമെന്നും നന്ദകുമാര്‍ ആരോപിച്ചു.

2004 നവംബര്‍ 28നാണ് അനഘയും കുടുംബവും വീട്ടില്‍ അത്മഹത്യ ചെയ്ത നലയില്‍ കണ്ടത്. കേസിലെ പ്രതിയും പെണ്‍വാണിഭക്കേസിലെ പ്രധാന കണ്ണിയുമായ ലതാനായര്‍ അനഘയുടെ വീട്ടില്‍ ഇടക്കിടെ വന്ന് താമസിച്ചിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more