| Thursday, 3rd October 2024, 12:01 pm

പൂരം കലക്കലില്‍ തുടരന്വേഷണം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ പുനരന്വേഷണത്തിന് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പൂരം കലക്കലില്‍ ത്രിതല അന്വേഷണം ഉണ്ടാവുമെന്നാണ് മന്ത്രി സഭാ യോഗത്തില്‍ നിന്നുള്ള തീരുമാനം.

മുന്ന് തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണമുണ്ടാവുക എന്നാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.

രണ്ട് കാര്യങ്ങളില്‍ അന്വേഷണമുണ്ടാകുമെന്ന വിവരങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ആരാണ് പൂരം കലക്കിയതെന്ന് അറിയുന്നതിനുവേണ്ടിയുള്ള അന്വേഷണവും തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലുള്ള അന്വേഷണവുമായിരിക്കും ഉണ്ടാവുക.

എ.ഡി.ജി.പിയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമായിരിക്കില്ല ഇതെന്നും തീരുമാനത്തില്‍ പറയുന്നുണ്ട്.

Content Highlight: FURTHER ENQUIRY IN THRISSUR POORAM; THE DICISION TAKEN BY CABINET MINISTERY OF KERALA

We use cookies to give you the best possible experience. Learn more