| Thursday, 14th July 2022, 5:34 pm

ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചെന്ന് കാണിച്ച് ആംബുലന്‍സിന് പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചെന്ന കാരണം പറഞ്ഞ് ആംബുലന്‍സിന് പിഴ ചുമത്തി പൊലീസ്.
മലപ്പുറം കോട്ടക്കലിലെ പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസ് കത്തയച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.

കത്തില്‍ പറയുന്ന ഫോട്ടോയില്‍ കാണുന്ന വാഹനം ബൈക്കാണെങ്കിലും മേല്‍വിലാസത്തില്‍ പറയുന്ന പറപ്പൂര്‍ പാലിയേറ്റിവിന്റെ
KL65 R 2683 എന്ന നമ്പറുള്ള വാഹനം ആംബുലന്‍സാണ്. ഫറോക്ക് ചാലിയം ഭാഗത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.

CONTENT HIGHLIGHTS: 'Ambulance fined for riding bike without helmet' 
We use cookies to give you the best possible experience. Learn more