ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
ഇതിന് മുമ്പ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമും ഓരോ മത്സരം വീതം വിജയിച്ച് സമനില പാലിച്ചതോടെ മൂന്നാം ഏകദിനം ഇരുടീമിനെയും സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു.
𝙒𝙄𝙉𝙉𝙀𝙍𝙎 🏆
Congratulations to the @klrahul-led side on winning the #SAvIND ODI series 2-1 👏👏#TeamIndia pic.twitter.com/QlaAVLdh6P
— BCCI (@BCCI) December 21, 2023
മത്സരത്തില്‍ വിജയിച്ചതോടെ ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുലിനെ തേടി ചരിത്രനേട്ടവുമെത്തിയിരുന്നു. വിരാട് കോഹ്‌ലിക്ക് ശേഷം സൗത്ത് ആഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്.
എം.എസ് ധോണിക്ക് ശേഷം ഒരു കലണ്ടര്‍ ഇയറില്‍ 1,000+ റണ്‍സ് പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് രാഹുല്‍ നേടിയത്.
ഇതിന് പുറമെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ നടന്ന ഒരു സംഭവവും ചര്‍ച്ചയാവുകയാണ്. രാഹുലും സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം കേശവ് മഹാരാജും തമ്മിലുള്ള സംസാരമാണ് ചര്‍ച്ചയാകുന്നത്.
കേശവ് മഹാരാജ് ക്രീസിലെത്തിയപ്പോള്‍ ഡി.ജെ ‘രാം സിയാ രം’ (Ram Siya Ram) എന്ന് തുടങ്ങിയ ഗാനമാണ് പ്ലേ ചെയ്തത്. ഇതുകേട്ട രാഹുല്‍ ‘നീ എപ്പോള്‍ കളിക്കാനിറങ്ങുമ്പോഴും ഈ പാട്ടാണോ വെക്കാറുള്ളത്,’ എന്ന് മഹാരാജിനോട് ചോദിക്കുകയായിരുന്നു. ഇതിന് അതെ എന്നായിരുന്നു സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ മറുപടി.
സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.
Super Giants banter 😂😂😂 >>>>>pic.twitter.com/k0DxIrRqLN
— Lucknow Super Giants (@LucknowIPL) December 21, 2023
ഐ.പി.എല്ലില്‍ രാഹുലിന്റെ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സൂപ്പര്‍ ജയന്റ്‌സ് ബാന്റര്‍ എന്ന ക്യാപ്ഷനോടെയാണ് സൂപ്പര്‍ ജയന്റ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ടെസ്റ്റ് പരമ്പരക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ കളിക്കുക.
ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് പരമ്പരയിലെ ആദ്യ മത്സരം. സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കാണ് വേദി.
Content highlight: Funny interaction between KL Rahul and Keshav Maharaj