ക്യാച്ച് വിന്‍സ് മാച്ച് എന്നത് ക്രിക്കറ്റിലെ ഏറ്റവും പഴക്കമേറിയ ഒരു ചൊല്ലാണ്. ക്യാച്ചെടുത്തും ക്യാച്ച് ഡ്രോപ്പ് ചെയ്തും മത്സരത്തിന്റെ ഗതി പോലും മാറ്റി മറിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
സിംപിള്‍ ക്യാച്ച് മുതല്‍ ആക്രോബാക്ടിക് ക്യാച്ചുകളും ബൗണ്ടറി ലൈനിനടുത്ത് നിന്നുമുള്ള ക്യാച്ചുകളുമെല്ലാം തന്നെ ആരാധകരെ എന്നും ആവേശത്തിലാഴ്ത്താറുണ്ട്.
ഒരു സിംപിള്‍ ക്യാച്ച് നഷ്ടപ്പെടുത്തുകയും എന്നാല്‍ അത് ഡ്രോപ് ചെയ്തു എന്ന് ബാറ്റര്‍ വിചാരിച്ച മാത്രയില്‍ തന്നെ സെക്കന്റ് അറ്റംപ്റ്റില്‍ ക്യാച്ചെടുത്തുമാണ് 16 വയസുകാരന്‍ ക്രിക്കറ്റ് ലോകത്തെ ചിരിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
ലിങ്ഫീല്‍ഡ് ക്ലബ്ബും ആള്‍ഡ്വിക്ക് ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിലാണ് അലക്‌സ് റെയ്ഡര്‍ എന്ന 16കാരന്റെ ‘ഗ്രേറ്റസ്റ്റ് ഡ്രോപ്ഡ് ക്യാച്ച്’ പിറന്നത്.
സിംപിളായി കൈപ്പിടിയിലൊതുക്കാമായിരുന്ന ക്യാച്ച് റെയ്ഡര്‍ കൈവിട്ടുകളയുകയായിരുന്നു. എന്നാല്‍ അതിനിടെ താഴെ വീണ താരം പന്ത് എയറില്‍ നില്‍ക്കവെ കിക്ക് ചെയ്യുകയും രണ്ടാം തവണ ക്യാച്ചെടുക്കുകയുമായിരുന്നു.
റെയ്ഡറിന്റെ അസാമാന്യമായ പ്രകടനം കണ്ട സഹതാരങ്ങള്‍ക്ക് പോലും ചിരിയടക്കാനായില്ല.