ഹിന്ദു ജാതീയ സംഘടനകളാണ് പെരുമാള്‍ മുരുഗനെന്ന എഴുത്തുകാരനെ കൊന്നതെങ്കില്‍ മുസ്‌ലീം മതമൗലീക വാദികളാണ് ശര്‍മ്മിളയെ ഓണ്‍ലൈനില്‍ കൊലചെയ്തത്. ശര്‍മ്മിള സയ്യിദിന്റെ ഫോട്ടോഷോപ് ചെയ്ത രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതശരീരത്തിന്റെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിമാറി. വാര്‍ത്ത പ്രചരിച്ചതോടെ ശര്‍മ്മിളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലോടെയാണ് വീട്ടിലേക്ക് ഇരച്ചുവന്നത്.
കണ്ണന്‍ സുന്ദരം
#SupportSharmilaSeyyid
മൗലികവാദത്തിന് യാതൊരു പരിധികളുമില്ല. ഇന്ത്യയില്‍ പെരുമാള്‍ മുരുഗന്‍ തന്നിലെ എഴുത്തുകാരന്റെ മരണം പ്രഖ്യാപിച്ചുവെങ്കില്‍, ശ്രീലങ്കയില്‍ മാര്‍ച്ച് 28ന് എഴുത്തുകാരി ശര്‍മ്മിള സയ്യിദ് ഓണ്‍ലൈനില്‍ ബലാത്സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയുമാണുണ്ടായത്. അസഹിഷ്ണുതയുടെ ചരിത്രത്തിലെ ഏറ്റവും അധഃപതിച്ച ഓരേടായിരുന്നു അത്.
ഹിന്ദു ജാതീയ സംഘടനകളാണ് പെരുമാള്‍ മുരുഗനെന്ന എഴുത്തുകാരനെ കൊന്നതെങ്കില്‍ മുസ്‌ലീം മതമൗലീക വാദികളാണ് ശര്‍മ്മിളയെ ഓണ്‍ലൈനില്‍ കൊലചെയ്തത്. ശര്‍മ്മിള സയ്യിദിന്റെ ഫോട്ടോഷോപ് ചെയ്ത രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതശരീരത്തിന്റെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിമാറി. വാര്‍ത്ത പ്രചരിച്ചതോടെ ശര്‍മ്മിളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലോടെയാണ് വീട്ടിലേക്ക് ഇരച്ചുവന്നത്.
സംഭവത്തെ തുടര്‍ന്ന് മുസ്‌ലീംസമുദായത്തില്‍ തന്റെ മകള്‍ക്കെതിരെ പകയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാരോപിച്ച് ശര്‍മ്മിളയുടെ പിതാവ് സയ്യിദ് അഹമ്മദ് എരവൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ശര്‍മ്മിളയുടെ ഇളയ സഹോദരിക്ക് തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയും ലഭിച്ചു. ഈ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയില്‍ ആ കുടുംബത്തിന്റെ ജീവിതം ഏറെ ദുഷ്‌കരമായി മാറുകയായിരുന്നു. തന്റെ മക്കളുടെയും അവരുടെ കുട്ടികളുടെയും ജീവിതത്തെ കുറിച്ച് താന്‍ ഏറെ ഭയപ്പെടുന്നുവെന്ന് സയ്യിദ് അഹമ്മദ് പറയുന്നു.
വിവാദം ഇങ്ങനെ
കിഴക്കന്‍ ശ്രീലങ്കയില്‍ നിന്നും സ്വയം നാടുവിടാന്‍ നിര്‍ബന്ധിതമാക്കിയ വിവാദങ്ങളില്‍ പെടുമ്പോള്‍ ഒരു അവിവാഹിതയായ അമ്മയും മാധ്യമപ്രവര്‍ത്തകയും സന്നദ്ധപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശര്‍മ്മിള സയ്യിദിന് മുപ്പത് വയസ്സായിരുന്നു. പത്ര പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമുള്ള ശര്‍മ്മിള, എരവൂര്‍ കേന്ദ്രമാക്കി 2009ല്‍ സ്ഥാപിതമായ സാമൂഹ്യ വികസന സംഘടനയുടെ മുന്‍ പ്രസിഡന്റാണ്.
ശര്‍മ്മിളയുടെ ആദ്യ കവിതാസമാഹാരമായ “സിറക് മുളൈത്ത പെണ്‍” ശ്രീലങ്കയില്‍ പുറത്തിറങ്ങിയതിനു ശേഷം 2012 നവംബര്‍ 18ന് ബി.ബി.സി തമിള്‍ ഓസൈയില്‍ അവരുടെ ഒരു അഭിമുഖം നടന്നു. അതിലൊരു കവിത ലൈംഗിക തൊഴിലാളികളെ കുറിച്ചുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട ബി.ബി.സി റിപ്പോര്‍ട്ടറുടെ ഒരു ചോദ്യത്തിന് മറുപടിയായി ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കാന്‍ ലൈംഗിക തൊഴില്‍ നിയമവിധേയമാക്കിയാല്‍ മതിയെന്നാണ് ശര്‍മ്മിള അഭിപ്രായപ്പെട്ടത്.
സ്ത്രീകളുടെ അവകാശങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ മുസ്‌ലീം മൗലികവാദികളെടുക്കുന്ന നിലപാട് പലപ്പോഴും ഏറെ അപലപനീയവും യുക്തിരഹിതവും പൊതുബോധമില്ലാത്തതുമാണ്. സമൂഹത്തിന്റെ സംരക്ഷകരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ആ മൗലികവാദികള്‍ ചെയ്യുന്നത്. നിയമ വിരുദ്ധ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും. ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നവിധം സ്ത്രീകളുടെ അവകാശങ്ങളും അന്തസും യാഥാര്‍ത്ഥ്യമാക്കാതിരിക്കുകയാണ് അവര്‍ ചെയ്യുന്നത്.
എന്നാല്‍ ഇസ്‌ലാം ഹറാം ആയി കണക്കാക്കുന്ന ലൈംഗിക തൊഴിലിനെ ശര്‍മ്മിള അംഗീകരിക്കുകയാണെന്ന രീതിയില്‍ ഇത് വ്യാഖ്യാനിക്കപ്പെട്ടു. അതോടെ ഭീഷണികളും ആരംഭിച്ചു. അടുത്ത ദിവസം രാവിലെ ശര്‍മ്മിളയുടെ ഫോണില്‍ നിരവധി മിസ്‌കോളുകളാണുണ്ടായിരുന്നത്. അവര്‍ ലൈംഗിക തോഴിലിനെ പിന്തുണച്ചതിനെതിരെ വാര്‍ത്തകള്‍ പ്രചരിച്ചു. സമൂഹമാധ്യമങ്ങളും അതേറ്റെടുത്തു.
തുടര്‍ന്ന് താന്‍ ഇസ്ലാമിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സാമൂഹിക യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുകമാത്രമാണ് ചെയ്തതെന്നും വിശദമാക്കിയ ശര്‍മ്മിള ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയതില്‍ ക്ഷമാപണവും നടത്തി. എന്നാല്‍ ആ പ്രസ്താവന പിന്‍വലിക്കണമെന്ന് മതപുരോഹിതന്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ശര്‍മ്മിള അതിന് തയ്യാറായില്ല.
ഇതോടെ സംഘടിതമായ ഒരു ആക്രമണമാണ് ശര്‍മ്മിളയ്ക്ക് നേരെ ഉണ്ടായത്. ശര്‍മ്മിളയും സഹോദരിയും ഒന്നിച്ച് നടത്തിയിരുന്ന ഇംഗ്ലീഷ് അക്കാദമി ആക്രമിക്കപ്പെട്ടു. അതോടെ അവര്‍ ശ്രീലങ്ക വിടേണ്ടിവന്നു. എന്നാല്‍ ഓണ്‍ലൈന്‍ ലോകം അവരെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. പര്‍ദയില്ലാതെ സ്വന്തം ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിന് ശര്‍മ്മിള നിരന്തരം ഭീഷണികള്‍ നേരിട്ടു.
ശര്‍മ്മിള സയ്യിദ് ഇതുവരെ രണ്ട് കവിതപുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അവരുടെ നോവലായ “ഉമ്മത്ത്” തമിഴ് ദേശീയ വാദികളില്‍ നിന്നും തമിഴ് സംസാരിക്കുന്ന മുസ്ലീംങ്ങള്‍ നേരിടുന്ന നീതി നിഷേധങ്ങളോടൊപ്പം കിഴക്കന്‍ ശ്രീലങ്കയിലെ മുസ്‌ലീംസമുദായത്തിലെ താലിബാനിസത്തെയും വിമര്‍ശിക്കുന്നുണ്ട്. അവരുടെ കവിതാ സമാഹാരങ്ങള്‍ക്കും നോവലിനും തമിഴ്‌നാട് പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
നോവലിലെ ചിലഭാഗങ്ങള്‍ ഈസ്ലാമിക സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്യുന്നവയായിരുന്നു. “സ്ത്രീകളുടെ മുഖം മറയ്ക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളെല്ലാം വ്യക്തതയ്ക്കും പരിഹാരത്തിനും വേണ്ടിയുള്ള നിലവിളിയാണ്. അത് സ്ത്രീകള്‍ മുഖം മറയ്ക്കുന്നതിനെ കുറിച്ച് മാത്രമല്ല ചോദ്യം ചെയ്യുന്നത്. അവളുടെ ശരീരവും വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം നിര്‍ബന്ധപൂര്‍വ്വം മൂടിവെക്കപ്പെടുന്നതിനയും കൂടിയാണ്.
സമകാലീന സാഹചര്യങ്ങളെയും കാലഘട്ടത്തിന്റെ സ്വതന്ത്ര സമീപനങ്ങളേയും ഒട്ടും തന്നെ പരിഗണിക്കാത്ത ഒരു പരിതസ്ഥിതിയില്‍ സ്ത്രീകളെ ജീവിക്കാന്‍ നിര്‍ബന്ധിക്കുകമാത്രമല്ല മുസ്‌ലീം സമുദായം ചെയ്യുന്നത്, ഒപ്പം വര്‍ധിച്ചു വരുന്ന കാര്‍ക്കശ്യത്തിലേക്ക് മടക്കിക്കൊണ്ടുപോവുകയുമാണ്.
സ്ത്രീകള്‍ മുഖാവരണം ധരിച്ച് നടക്കുന്നത് അറബ് ആചാരത്തിന്റെ ഭാഗമാണ്, വ്യാവസായിക നേട്ടങ്ങളുടെ ഭാഗമായാണ് അത് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചത്. ഈ വ്യാവസായിക ഉല്‍പന്നങ്ങള്‍ ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സ്ത്രീകളെ വിശ്വസിപ്പിച്ചെടുക്കുന്നതില്‍ ഈ പുരുഷാധിപത്യം വിജയിച്ചു. അതോടെ ഇസ്ലാമിക് സ്ത്രീകള്‍ അത് ധരിക്കാന്‍ തുടങ്ങുകയും അതവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി കണ്ടുവരികയും ചെയ്തു. ഒപ്പം അതിനെ തള്ളിപ്പറഞ്ഞാല്‍ തങ്ങള്‍ക്ക് ഭ്രഷ്ടകല്‍പിക്കപ്പെടുമെന്നും മുസ്‌ലീംവിരുദ്ധരാവുമെന്നും, വേശ്യകളായി മുദ്രകുത്തുമെന്നും അവര്‍ ഭയപ്പെട്ടു”
സ്ത്രീകളുടെ അവകാശങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ മുസ്‌ലീം മൗലികവാദികളെടുക്കുന്ന നിലപാട് പലപ്പോഴും ഏറെ അപലപനീയവും യുക്തിരഹിതവും പൊതുബോധമില്ലാത്തതുമാണ്. സമൂഹത്തിന്റെ സംരക്ഷകരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ആ മൗലികവാദികള്‍ ചെയ്യുന്നത്. നിയമ വിരുദ്ധ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും. ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നവിധം സ്ത്രീകളുടെ അവകാശങ്ങളും അന്തസും യാഥാര്‍ത്ഥ്യമാക്കാതിരിക്കുകയാണ് അവര്‍ ചെയ്യുന്നത്.
സ്ത്രീകള്‍ മുഖാവരണം ധരിച്ച് നടക്കുന്നത് അറബ് ആചാരത്തിന്റെ ഭാഗമാണ്, വ്യാവസായിക നേട്ടങ്ങളുടെ ഭാഗമായാണ് അത് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചത്. ഈ വ്യാവസായിക ഉല്‍പന്നങ്ങള്‍ ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സ്ത്രീകളെ വിശ്വസിപ്പിച്ചെടുക്കുന്നതില്‍ ഈ പുരുഷാധിപത്യം വിജയിച്ചു. അതോടെ ഇസ്ലാമിക് സ്ത്രീകള്‍ അത് ധരിക്കാന്‍ തുടങ്ങുകയും അതവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി കണ്ടുവരികയും ചെയ്തു. ഒപ്പം അതിനെ തള്ളിപ്പറഞ്ഞാല്‍ തങ്ങള്‍ക്ക് ഭ്രഷ്ടകല്‍പിക്കപ്പെടുമെന്നും മുസ്‌ലീംവിരുദ്ധരാവുമെന്നും, വേശ്യകളായി മുദ്രകുത്തുമെന്നും അവര്‍ ഭയപ്പെട്ടു”
ഭീഷണികളും മുന്നറിയിപ്പും
മാര്‍ച്ച് പകുതിയോടെ ഒരു ഉന്നത തമിഴ്‌നാട് പോലീസ് ഓഫീസറുടേതെന്ന പേരില്‍ അദ്ദേഹം ഒരു സ്ത്രീയുമായി അശ്ലീല ടെലിഫോണ്‍ സംഭാഷണം നടത്തുന്നതിന്റെ ശബ്ദരേഖ വാര്‍ത്തയാകുകയും പ്രചരിക്കപ്പെടുകയും ചെയ്തു. അതിനൊപ്പം ഓണ്‍ലൈനില്‍ പ്രചരിച്ച ചിത്രം ശര്‍മിളയുടേതായിരുന്നു. ഇത് മനപ്പൂപര്‍വ്വമായിരുന്നോ അബദ്ധത്തിലായിരുന്നോ എന്ന് വ്യക്തമല്ല. സുഹൃത്തുതക്കള്‍ക്കൊപ്പം ആ ഫോട്ടോ പ്രചരിപ്പിച്ച വെബ്‌സൈറ്റുകളെയും സോഷ്യല്‍ മീഡിയ പേജുകളേയും ശക്തമായ രീതിയിലാണ് ശര്‍മ്മിള പ്രതിഷേധിച്ചത്. അവ വെബില്‍ നിന്നും താല്‍കാലികമായി പിന്‍വലിക്കുന്നതില്‍ ശര്‍മിള വിജയിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലെയും, ശ്രീലങ്കയിലേയും പടിഞ്ഞാറെ ഏഷ്യയിലെയും ചില മുസ്‌ലീംമൗലികവാദികള്‍ ശര്‍മിളയ്‌ക്കെതിര സംഘടിത ആക്രമണത്തിന് ശ്രമിക്കുകയാണ്. ആ ഫോട്ടോ ഇപ്പോഴും ആ ശബ്ദരേഖയ്‌ക്കൊപ്പം പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം മുമ്പ് 24 മണിക്കൂറിനുള്ളില്‍ പര്‍ദയില്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പിന്‍വലിക്കണമെന്ന മുന്നറിയിപ്പ് ശര്‍മിളയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ശര്‍മിള ആ സന്ദേശം അവഗണിക്കുകയാണുണ്ടായത്. പിന്നീടത് അവസാനിച്ചത് ഓണ്‍ലൈനില്‍ ശര്‍മ്മിളയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലുമാണ്.

അതേസമയം തന്റെ കുട്ടികളുടെ സുരക്ഷയോര്‍ത്ത് ശര്‍മ്മിള സയ്യിദ് ഇപ്പോഴും ഭാഗികമായി ഒളിവ് ജീവിതം നയിക്കുകയാണ്. എന്നാല്‍ തന്റെ ആത്മവിശ്വാസവും ധൈര്യവും ഇപ്പോഴും അവര്‍ കൈവിട്ടിട്ടില്ല. ശ്രീലങ്കയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് അജ്ഞാതരായ ആളുകള്‍ക്കെതിരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്. തീര്‍ച്ചയായും ഈ കുറ്റവാളികള്‍ ശ്രീലങ്കയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയിലും കിഴക്കന്‍ ഏഷ്യയിലുമായി അവര്‍ വ്യാപിച്ച് കിടക്കുകയാണ്.
കേരളത്തില്‍ കിസ് ഓഫ് ലവ് സമരത്തിനെ ചെറുക്കാന്‍ എല്ലാ മൗലികവാദികളും കൈകോര്‍ക്കുകയുണ്ടായി. അതേസമയം കലാകാരന്മാരുടേയും എഴുത്തുകാരുടേയും ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയാണ്. സാഹിത്യലോകത്തും മറ്റു ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും ഈ മൗലികവാദികള്‍ അതിര്‍വരമ്പുകളില്ലാതെ വ്യാപിച്ചുകിടക്കുകയാണ്.
കടപ്പാട് ദി ഹിന്ദു