| Tuesday, 16th January 2018, 12:08 am

വെളിച്ചക്കുറവു മൂലം കളി നിര്‍ത്തിവെച്ചു; മാച്ച് റഫറിയോട് തട്ടിക്കയറി വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി വെക്കേണ്ടിവന്നതില്‍ മാച്ച് റഫറിയോട് തട്ടിക്കയറി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

വെളിച്ചക്കുറവു മൂലം കളി നിര്‍ത്തിവെച്ച ഉടനെ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ വളരെ സന്തോഷ പൂര്‍വ്വം ഡ്രസിങ് ലറൂമിലേക്ക് മടങ്ങുകയാണുണ്ടായത്. എന്നാല്‍ മാച്ച് റഫറിയായ ക്രിസ് ബ്രോഡിനോട് തട്ടിക്കയറുന്ന വിരാടിനെയാണ് കണ്ടത്.

ക്രിസ് ബ്രോഡിനു സമീപത്തേക്ക് നേരെ നടന്നു നീങ്ങിയ വിരാട് ഇന്ത്യന്‍ ടീമിന്റെ ഫോമിനെ ബാധിക്കുന്ന കാര്യത്തെക്കുറിച്ച് പരാതി പറയുകയാണുണ്ടായത്. ശേഷം ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യം, കോച്ച് രവി ശാസ്ത്രി എന്നിവരുടെ അടുത്തെത്തിയും
താരം വാദപപ്രതിവാദങ്ങള്‍ നടത്തുകയുണ്ടായി.

നേരത്തേ മഴ മൂലം ഒരു മണിക്കൂര്‍ നേരത്തേക്ക് കളി നിര്‍ത്തി വെക്കേണ്ടിവന്നിരുന്നു. ശേഷം മാച്ച് വീണ്ടും പുനരാരംഭിച്ചപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതാണ് ഇന്ത്യന്‍ നായകനെ ചൊടിപ്പിച്ചത്. മഴ മൂലം നേരത്തേ ഫീല്‍ഡിങ് വളരെ തടസ്സപ്പെട്ടിരുന്നു. ശേഷം ഇന്ത്യന്‍ ടീമംഗങ്ങള്‍ മികച്ച ഫോമിലേക്ക് തിരികെ വരുമ്പോഴായിരുന്നു കളി നിര്‍ത്തി വെക്കാനുള്ള തീരുമാനം വീണ്ടും വരുന്നത്.

28 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംങ്സ് ബാറ്റിംങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക വെളിച്ചക്കുറവ് കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലായിരുന്നു കളി നിര്‍ത്തി വെച്ചത്.

We use cookies to give you the best possible experience. Learn more