പാര്‍ട്ടി ബ്രാഞ്ചുകള്‍ക്കനുസരിച്ച് ഡി.വൈ.എഫ്.ഐയ്ക്ക് ബ്രാഞ്ചുകളില്ലാത്തത് ഗൗരവമേറിയ കാര്യമാണെന്നും അത് പരിഹരിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടതെന്നും സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിച്ച രേഖ പറയുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടാനും അംഗങ്ങള്‍ കൂടുതലുള്ള യൂണിറ്റുകള്‍ വിഭജിക്കാനും നിര്‍ദ്ദേശമുണ്ട്. യൂണിറ്റ് തലത്തില്‍ പ്രസിഡന്റോ സെക്രട്ടറിയോ വനിതയായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ അലവന്‍സ് എത്രയാണെന്ന് അതത് ബ്ലോക്ക് കമ്മറ്റികളാണ് തീരുമാനിക്കുക.
യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമാണെന്നും യോഗം പോലും നടക്കുന്നില്ലെന്നും. ഇവ കാര്യക്ഷമമാക്കി നടത്താന്‍ ശക്തമായ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം പുതിയ തീരുമാനങ്ങളില്‍ ചില കമ്മറ്റികളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ശമ്പളത്തോടെ മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയമിക്കുന്നത് യുവജന സംഘടനയ്ക്ക് ചേര്‍ന്നതല്ലെന്നാണ് പ്രധാന വിമര്‍ശനം.
ഗ്രാമനഗര മേഖലകളിലെ ബ്ലോക്ക് കമ്മിറ്റികള്‍ തമ്മില്‍ പിരിച്ചെടുക്കാവുന്ന തുകയ്ക്ക് വലിയ അന്തരമുണ്ടാകുമെന്നും ഇതനുസരിച്ച് പല അലവന്‍സ് നിശ്ചയിച്ചാല്‍ അത് ദോഷകരമാകുമെന്നും ഇക്കാര്യം അപ്രായോഗികമാണെന്നും ഇവര്‍ പറയുന്നു.