ന്യൂദല്‍ഹി: ദല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി ദ്രൂതഗതിയില്‍ നടപ്പിലാക്കുക എന്നത് പ്രായോഗികമല്ലെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത്. ഇക്കാര്യം ആവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ നിരാഹാരം ആരംഭിക്കാനിരിക്കെയാണ് ഷീലാ ദീക്ഷിതിന്റെ പ്രതികരണം.കെജ്‌രിവാളിന്റെ ഈ ആഗ്രഹത്തിന് പിന്നിലെ കാരണം എന്താണെന്നും മൂന്ന് തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ചോദിച്ചു.
“ദല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാനപദവി എങ്ങനെ നേടിയെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഭരണഘടനയാണ് ഒരു സംസസ്ഥാനത്തിന്റെ സമ്പൂര്‍ണ്ണ പദവി തീരുമാനിക്കുന്നത്. ഇത് ഭരണ ഘടന മാറ്റേണ്ട സമയമല്ല. അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണ്? “ഷീലാ ദീക്ഷിത് എ.എന്‍.ഐ യോട് പ്രതികരിച്ചു.
ദല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മാര്‍ച്ച് ഒന്ന് മുതലാണ് കെജ്‌രിവാള്‍നിരാഹാരസമരം ആരംഭിക്കുന്നത്. ഈ സമരം ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ച ശേഷം മാത്രമായിരിക്കും അവസാനിപ്പിക്കുയെന്ന് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.