| Tuesday, 4th May 2021, 7:48 am

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിരപോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍; വാക്‌സിന്‍ മുന്‍ഗണന

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍.
പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന നല്‍കുകയും ചെയ്യും.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന കൊടുക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടുന്ന നടപടികള്‍ ഉറപ്പാക്കണമെന്ന് മാധ്യമ സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2021 ഏപ്രിലില്‍ കൊവിഡ് ബാധിച്ച് 52 മാധ്യമപ്രവര്‍ത്തകരാണ് മരിച്ചതെന്നും ഗില്‍ഡ് പറയുന്നു.

വലിയ വെല്ലുവിളിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഓരോ ദിവസവും ഫീല്‍ഡില്‍ ഇറങ്ങി കൊവിഡ് പോരാളികളായാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more