| Monday, 11th December 2023, 1:38 pm

52 വര്‍ഷത്തിന് ശേഷം ഇതാദ്യം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം ആവര്‍ത്തിച്ച് ഫുള്‍ഹാം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫുള്‍ ഹാം. ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ചരിത്രപരമായ നേട്ടമാണ് ഫുള്‍ ഹാം തിരുത്തികുറിച്ചത്.

1961ന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ 3+ ഗോളുകള്‍ നേടാന്‍ ഫുള്‍ ഹാമിന് സാധിച്ചു. നീണ്ട 52 വര്‍ഷത്തിന് ശേഷമാണ് ഫുള്‍ഹാം ഈ നേട്ടത്തിലെത്തിയത്.

വെസ്റ്റ് ഹാം യുണൈറ്റഡ്, നോട്ടിംഗ് ഹോം ഫോറസ്റ്റ്, ലിവര്‍പൂള്‍ ,വോള്‍വസ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ഫുള്‍ഹാം മൂന്നിലധികം ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഈ മിന്നും പ്രകടനത്തിലൂടെ 52 വര്‍ഷത്തെ ചരിത്രത്തിനൊപ്പമാണ് ഫുള്‍ ഹാം എത്തിയത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ 14 ഗോളുകളാണ് ഫുള്‍ ഹാം താരങ്ങള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.

ഫുള്‍ ഹാമിന്റെ അവസാന നാല് മത്സരങ്ങള്‍ ടീം, റിസള്‍ട്ടുകള്‍

വെസ്റ്റ് ഹാം-5-0
നോട്ടിങ്ഹാം ഫോറസ്റ്റ് -5-0
ലിവര്‍പൂള്‍-4-3
വോള്‍വസ്-3-2

വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രാവന്‍ കോട്ടേജില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലായിരുന്നു ഫുള്‍ഹാം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-4-1-1 എന്ന ശൈലിയിയിരുന്നു വെസ്റ്റ് ഹാം കളത്തിലിറങ്ങിയത്.

ഫുള്‍ ഹാമിനായി റൗള്‍ ജിമെനെസ് (22′), വില്ലിയന്‍ (31′), ടോസിന്‍ അഡബാറിയോ(41′), ഹാരി വില്‍സണ്‍(60′), കാര്‍ലോസ് വിനീഷ്യസ് (89′) എന്നിവരാണ് ഗോള്‍ നേടിയത്.

ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 5-0ത്തിന്റെ തകര്‍പ്പന്‍ ജയമാണ് ഫുള്‍ഹാം സ്വന്തമാക്കിയത്. ജയത്തോടെ 16 മത്സരങ്ങളില്‍ നിന്നും മാറി വിജയവും മൂന്ന് സമനിലയും ഏഴ് തോല്‍വിയും അടക്കം 21 പോയിന്റുമായി പത്താം സ്ഥാനത്താണ് ഫുള്‍ ഹാം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 16ന് ന്യൂകാസില്‍ യൂണൈറ്റഡിനെതിരെയാണ് ഫുള്‍ ഹാമിന്റെ അടുത്ത മത്സരം. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെയ്ന്റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Fulham create history after 52 years in English premier league.

We use cookies to give you the best possible experience. Learn more