| Friday, 6th July 2012, 8:00 am

ഫുകുഷിമ ആണവദുരന്തം മനുഷ്യ നിര്‍മ്മിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ : ജപ്പാനിലെ ഫുകുഷിമ ആണവദുരന്തം മനുഷ്യ നിര്‍മ്മിതമെന്ന് റിപ്പോര്‍ട്ട്. ഫുകുഷിമ ആണവദുരന്തം അന്വേഷിച്ച ജപ്പാന്‍ പാര്‍ലമെന്ററി പാനലിന്റെ അന്തിമ റിപ്പോര്‍ട്ടിലാണ് ദുരന്തകാരണം സുനാമി മാത്രമല്ല, മനുഷ്യ നിര്‍മ്മിതം കൂടിയാണെന്ന് വ്യക്തമാക്കുന്നത്.

ഭുകമ്പത്തേയും സുനാമിയേയും നേരിടാനുള്ള ശേഷി റിയാക്ടറുകള്‍ക്ക് ഉണ്ടായിരുന്നില്ല. ഇതറിയാമായിരുന്ന സര്‍ക്കാറും ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയും ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതല്‍ എടുത്തില്ല.

2011 മാര്‍ച്ചിലാണ് ലോകത്തെ നടുക്കിയ ഫുകുഷിമ ആണവദുരന്തം നടന്നത്. ഭൂകമ്പത്തിലും സുനാമിയിലും ജപ്പാനിലെ ദെയ്ച്ചി ആണവപ്ലാന്റിലെ 6 റിയാക്ടറുകള്‍ തകര്‍ന്നെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. പതിനായിരക്കണക്കിനാളുകളെയാണ് സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് റിയാക്ടറുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയത്.
എന്നാല്‍ ദുരന്തമുണ്ടാകാന്‍ കാരണം ഭൂകമ്പവും സുനാമിയും മാത്രമല്ല, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചകൂടിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭുകമ്പത്തേയും സുനാമിയേയും നേരിടാനുള്ള ശേഷി റിയാക്ടറുകള്‍ക്ക് ഉണ്ടായിരുന്നില്ല. ഇതറിയാമായിരുന്ന സര്‍ക്കാറും ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയും ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതല്‍ എടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സുനാമി ദുരന്തം തടയാമായിരുന്നെന്നും ക്രിയാത്മകമായ പ്രവര്‍ത്തനത്തിലൂടെ ദുരന്തം ലഘൂകരിക്കാമായിരുന്നെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാതിരുന്ന നടപടിയേയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

We use cookies to give you the best possible experience. Learn more