| Wednesday, 20th May 2020, 10:19 pm

ഒരാളെ ട്രോളാന്‍ ബോഡി ഷെയ്മിംഗ് നടത്തണോ?; റിയാക്ഷന്‍ വീഡിയോയുമായി വീണ്ടും ഫുക്രു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടിക് ടോക് റോസ്റ്റിംഗ് വീഡിയോയിലൂടെ ആരാധകരെ സ്വന്തമാക്കിയ അര്‍ജുനെതിരെ റിയാക്ഷന്‍ വീഡിയോയുമായി വീണ്ടും ഫുക്രു. ഫുക്രു വ്ളോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഫുക്രു വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

ബാത്‌റൂം റിയാക്ഷന്‍ എന്ന പേരില്‍ തന്റെ വീഡിയോയ്ക്ക് വന്ന കമന്റുകള്‍ക്കുള്ള മറുപടിയെന്നോണമാണ് ഫുക്രുവിന്റെ വീഡിയോ. അതേസമയം റോസ്റ്റിംഗ് വീഡിയോയിലൂടെ അര്‍ജുന്‍ നടത്തുന്ന ബോഡി ഷെയ്മിംഗിനെതിരെയും അതിരുവിടുന്ന പരിഹാസത്തിനെതിരേയും ഫുക്രു വീഡിയോയില്‍ പറയുന്നുണ്ട്.

നേരത്തെ ഫുക്രുവിന്റെ വീഡിയോയെ അര്‍ജുന്‍ തന്റെ റോസ്റ്റിംഗ് വീഡിയോയിലൂടെ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ വിഡിയോയെ പരിഹസിച്ച് ഫുക്രു രംഗത്തെത്തിയിരുന്നു.


‘arjyou’ എന്ന പേരിലാണ് അര്‍ജുന്‍ യൂട്യൂബ് വീഡിയോ ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് സബ്സ്‌ക്രൈബേഴ്സിനെയാണ് അര്‍ജുനിന്റെ യുട്യൂബ് ചാനലിന് ലഭിച്ചത്.

അതേസമയം അര്‍ജുന്റെ വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്പത് രൂപയുടെ ഹെഡ്സെറ്റിനെ വിമര്‍ശിക്കുന്നതും ടിക് ടോക്കിലെ വീഡിയോ ചെയ്ത വ്യക്തിയുടെ രൂപത്തിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമാണ് അര്‍ജുനെതിരെ വിമര്‍ശനം ഉയരുന്നതില്‍ പ്രധാനം.


ചങ്ങനാശേരി മീഡിയ വില്ലേജിലെ ബിഎ മള്‍ട്ടിമീഡിയ സ്റ്റുഡന്റ് ആണ് അര്‍ജുന്‍ സുന്ദരേശന്‍. ഈ റിയാക്ഷന്‍ വിഡിയോകള്‍ ഉപയോഗിച്ചുള്ള നിരവധി ടിക്ടോക്കുകളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ടിക് ടോക്കിലൂടെ പ്രശസ്തിയിലെത്തിയ താരമാണ് ഫുക്രു. ബിഗ് ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥിയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more