|

ഫുക്രുവും മിസ്റ്റര്‍ മല്ലു ജേഡിയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; പുതിയ വെബ്‌സീരിസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രുവും വ്‌ളോഗിംഗ് സ്റ്റാര്‍ മിസ്റ്റര്‍ മല്ലു ജേഡിയും നേര്‍ക്കുനേര്‍ വരുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലമായ പുതിയ വെബ്‌സീരിസിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഓടനാവട്ടം ഗ്രാമ പഞ്ചായത്തില്‍ കോണത്ത് മുക്ക് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാത്ഥിയാണ് ഇരുവരും മത്സരിക്കുന്നത്.

ഫുക്രു നായകനും മിസ്റ്റര്‍ മല്ലു ജേ ഡി മുകേഷ് എം. നായര്‍ വില്ലനുമാകുന്ന പുതിയ വെബ് സീരീസിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഫുഡ് വ്‌ളോഗര്‍മാരില്‍ ഒരാളാണ് മല്ലു ജേഡി. ടിക് ടോക് വഴി റിയാലിറ്റി ഷോയിലും മറ്റും കയറിയ താരമാണ് ഫുക്രു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fukru Mr. Mallu JD Web Series