'എന്ത് കൊണ്ട് രജിത് മുളക് അവിടേക്ക് എടുത്തു, അത് കൊണ്ടു പോവേണ്ട ആവശ്യമില്ലെന്ന് ഇവിടെ ആരും ഓര്‍ക്കുന്നില്ല'; രജിത് കുമാറിനെതിരെ ഫുക്രു
BigBoss
'എന്ത് കൊണ്ട് രജിത് മുളക് അവിടേക്ക് എടുത്തു, അത് കൊണ്ടു പോവേണ്ട ആവശ്യമില്ലെന്ന് ഇവിടെ ആരും ഓര്‍ക്കുന്നില്ല'; രജിത് കുമാറിനെതിരെ ഫുക്രു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th March 2020, 12:55 pm

രജിത് കുമാര്‍ എന്തുകൊണ്ട് മുളക് അവിടേക്ക് എടുത്തുവെന്നും അങ്ങനെയൊന്ന് അവിടേക്ക് കൊണ്ടുപോവേണ്ട കാര്യമില്ലെന്നും എന്നത് ഇവിടെ ആരും ഓര്‍ക്കുന്നില്ലെന്നും ബിഗ്‌ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായ ഫുക്രു. അവതാരകനായ മോഹന്‍ലാലിനോടാണ് ഫുക്രു രജിത് കുമാറിന്റെ പ്രവര്‍ത്തിയെ കുറിച്ച് പറഞ്ഞത്.

‘ലാലേട്ടാ.. ഞാന്‍ ഇതു കഴിഞ്ഞപ്പോ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതു കുഴപ്പമില്ല.. എനിക്ക് പറ്റിപ്പോയതാന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്തു തന്നെയായാലും അദ്ദേഹത്തിന് പറ്റിപ്പോയതാണേലും അത് തെറ്റായിട്ടാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും ഞാന്‍ അത് തന്നെയാണ് വിശ്വസിക്കുന്നത്. എന്തുകൊണ്ട് മുളക് അവിടേക്ക് എടുത്തു, അങ്ങനെയൊന്ന് അങ്ങോട്ട് കൊണ്ടുപോകേണ്ട ആവശ്യമില്ല എന്നത് ഇവിടെ ആരും ഓര്‍ക്കുന്നില്ല’ എന്നായിരുന്നു ഫുക്രു മോഹന്‍ലാലിനോട് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താക്കിയിരുന്നു. രജിത്കുമാര്‍ മത്സരത്തില്‍ തുടരണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ പേരിനു ക്ഷമിച്ചു എന്നല്ലാതെ രജിത് കുമാര്‍ വീട്ടിലേക്ക് മടങ്ങി വരുന്നതില്‍ താല്‍പര്യമില്ലെന്നാണ് രേഷ്മ മറുപടി പറഞ്ഞത്.

വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യം ഉണ്ടാവുമെന്നും രേഷ്മ പറഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആളുകളൊഴിഞ്ഞ സദസ്സിലൂടെയാണ് രജിത് പടിയിറങ്ങിയത്.