തിരുവനന്തപുരം: ടിക്കറ്റ് വില വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ സമരത്തിലേക്ക്. അടുത്തമാസം 15 ന്സൂചനാ പണിമുടക്ക് നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് ഡീസല്‍ വില 80 രൂപയില്‍ അധികമായതാണ് ബസുടമകളെ സമരത്തിലേക്ക് നയിച്ചത്.
സംസ്ഥാനത്ത് ഡീസല്‍ വിലവര്‍ധന മൂലം ഒരു ദിവസം പോലും സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും വില താങ്ങാനാവാതെ ഒട്ടേറെ ബസുകള്‍ സര്‍വീസ് ഇതിനകം അവസാനിപ്പിച്ചിരിക്കുകയാണെന്നും സംഘടനാ പ്രസിഡന്റ് എം.ബി. സത്യന്‍ പറഞ്ഞു.
Also Read ‘കൊല്ലം കുറേയായി കോട്ടുമിട്ട് കോടതിയില്‍ പോകുന്ന പിള്ളക്ക് ഇതറിയില്ലെ’; ശ്രീധരന്‍ പിള്ളയോട് ചോദ്യങ്ങളുമായി എം.ബി രാജേഷ്
സര്‍ക്കാര്‍ അനുവദിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 15 ന് സര്‍വീസ് നിര്‍ത്തിവെച്ചു സൂചനാ സമരവും അതിനു മുന്നോടിയായി നവംബര്‍ 8 സെക്രട്ടറിയേറ്റിലേയ്ക് ബസ് ഉടമകളുടെ പ്രതിഷേധ മാര്‍ച്ചും നടത്താനാണ് സംഘടനകളുടെ തീരുമാനം.
തുടര്‍ന്നും തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ 17നു ചേരുന്ന ഫെഡറേഷന്‍ യോഗം അനിശ്ചിതകാലത്തേക്ക് ബസുകള്‍ നിര്‍ത്തിയിടുന്നത് ആലോചിക്കുമെന്നും എം.ബി. സത്യന്‍ അറിയിച്ചു.
Doolnews Video