ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. നാളെയും പെട്രോളിനും ഡീസലിനും വില കൂടും. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിക്കുക. ഡീസന് ലിറ്ററിന് 84 പൈസയും വര്‍ധിക്കും. 15 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 2 പൈസയും ഡീസലിന് 9 രൂപ 65 പൈസയുമാണ് കൂട്ടിയത്.
കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.
CONTENT HIGHLIGHTS: Fuel prices continue to rise in the country. Petrol and diesel prices will go up tomorrow