ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ പെട്രോളിന് 49 പൈസയുടെയും ഡീസലിന് 55 പൈസയുടേയും വര്‍ധനയാണുണ്ടായത്. ഇതോടെ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86 രൂപ 91 പൈസയാണ് വില. ഡീസലിന് 75 രൂപ 96 പൈസയും. ദല്‍ഹിയില്‍ പെട്രോളിന് 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 49 പൈസ കൂടി 83.36 രൂപയായി. ഡീസലിന് 55 പൈസ വര്‍ധിച്ച് 77. 23 രൂപയായി.
കോഴിക്കോട് പെട്രോളിന് 82.24 രൂപയും കൊച്ചിയില്‍ 81 രൂപ 55 പൈസയുമാണ് ഇന്നത്തെ വില. മേയ് 29നായിരുന്നു ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 81.41 രൂപ.
അതേസമയം ദിവസേനയുള്ള ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 10 ന് കോണ്‍ഗ്രസ് ഭാരത്ബന്ദിന് ആഹ്വാനം ചെയ്തു. ഇന്ധന വിലവര്‍ധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതായി കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും സാമൂഹികസംഘടനകളോടും കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ചതായി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ബി.എസ്.പി.യും തൃണമൂലും തീരുമാനം അറിയിച്ചിട്ടില്ല.
ഇന്ധന വിലവര്‍ധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണു കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടന്‍ കുറയ്ക്കണം. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുകയും വേണം”” -സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: