| Wednesday, 12th September 2018, 8:44 am

റെക്കോര്‍ഡുകള്‍ ഭേദിച്ച് പെട്രോളിന് വില; വില കൂടുന്നത് തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ദ്ധനവ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും ഇന്ധനത്തിന് വില കൂടി. മൂന്ന് പൈസയാണ് ഇന്ന് കൂടിയത്. കോഴിക്കോട് 83 രൂപ 24 പൈസയാണ് ഇന്നത്തെ വില.


ALSO READ: റഫേല്‍ അഴിമതിയില്‍ മോദിക്ക് നേരിട്ട് പങ്കുണ്ട്; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ കേന്ദ്രമന്ത്രിമാര്‍


കോഴിക്കോട് ഡീസലിനും മൂന്ന് പൈസ കൂട്ടിയിട്ടുണ്ട്. ദല്‍ഹിയില്‍ പെട്രോളിന് ഇന്നലെ വര്‍ദ്ധിച്ചത് 14 പൈസയാണ്. മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് മൂന്ന് രൂപ നാല്‍പ്പത്തൊന്‍പത് പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ച് നാല് രൂപ പതിനെട്ട് പൈസയും.


ALSO READ: അമേരിക്കന്‍ തീരം ശക്തമായ ചുഴലിക്കാറ്റ് ഭീഷണിയില്‍; 15 ലക്ഷം പേര്‍ക്ക് മുന്നറിയിപ്പ് നല്‍കി


ഇന്ധനവിലവര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്.എക്‌സൈസ് തീരുവ രണ്ട് രൂപ കുറച്ചാല്‍ 3000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍. ഇതിന് പുറമേ ധനകമ്മിയും ഉയരും.

We use cookies to give you the best possible experience. Learn more