|

പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 104 രൂപ കടന്നു. 104 രൂപ 13 പൈസയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 95 രൂപ 35 പൈസയാണ്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 07 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 95 രൂപ 08 പൈസയായി. കോഴിക്കോട് പെട്രോളിന് 102 രൂപ 34 പൈസയും ഡീസലിന് 95 രൂപ 35 പൈസയുമാണ്.

വ്യാഴാഴ്ച പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചിരുന്നു. പ്രകൃതി വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Fuel Price hike