ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോള്‍ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്.
പാറശ്ശാലയില്‍ 103 രൂപ 77 പൈസയാണ് ഡീസല്‍ വില . കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 2018നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.
ക്രൂഡ് ഓയില്‍ വില ഇന്നലെ ബാരലിന് 84.97 ഡോളറാണ്. ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉല്‍പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണു റിപ്പോര്‍ട്ട്.
രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.