ന്യൂദല്‍ഹി: ഇന്ധനവില വര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ കൊള്ളയാണെന്ന് കോണ്‍ഗ്രസ്. സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.
“”മോദി സര്‍ക്കാര്‍ ഇന്ധന വിലവര്‍ധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണു നടത്തിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടന്‍ കുറയ്ക്കണം. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുകയും വേണം”” -സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നുകാണിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്നും ഇതിനു മുന്നോടിയായാണ് ഭാരത ബന്ദെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഭാരത് ബന്ദിന് നേരത്തെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ ഒമ്പതു മണിമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബി.എസ്.പി ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: 377ാം വകുപ്പിനെതിരായ പോരാട്ടത്തില്‍ സഹായിച്ചവരും വിലങ്ങുതടിയായി നിന്നവരും
നേരത്തെ രാജ്യത്ത് നിന്ന് വിദേശരാജ്യങ്ങളിലേത്ത് കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിന് തുച്ഛമായ വിലയാണ് ഈടാക്കുന്നതെന്ന വിവരാവകാശരേഖ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.
Modi Govt has already profited by over ₹ 11 Lakh Cr from draconian taxes on fuel.
Petrol and Diesel prices are at an all-time high and the Common People, the Middle Class, the Farmers, the Transporters and Small & Medium Businesses are bearing the pain.
Our Statement:- pic.twitter.com/bPXDbYgpPa
— Randeep Singh Surjewala (@rssurjewala) August 31, 2018
പെട്രോളിന് 78 മുതല്‍ 86 രൂപ വരെയും ഡീസലിന് 70 മുതല്‍ 75 രൂപ വരെയുമാണ് ഇന്ത്യയിലെ വില. പക്ഷെ കേന്ദ്രസര്‍ക്കാര്‍ 15 രാജ്യങ്ങള്‍ക്ക് ലിറ്ററിന് 34 രൂപയെന്ന തോതില്‍ പെട്രോളും 29 രാജ്യങ്ങള്‍ക്ക് 37 രൂപയ്ക്ക് ഡീസലും വില്‍ക്കുകയാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായിട്ടുണ്ട്. ഇംഗ്ലണ്ട്, ആസ്ട്രേലിയ, അമേരിക്ക, മലേഷ്യ, ഇസ്രഈല്‍ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നുണ്ട്.
WATCH THIS VIDEO: